പ്രസവം ഉടമയുടെ മടിയിൽ, കൗതുക കാഴ്ച നൽകി വളർത്തുനായ– വിഡിയോ

HIGHLIGHTS
  • ഒന്നര വയസുള്ള ഷിറ്റ്സൂ ഇനത്തിൽപ്പെട്ട നായയാണ് കഥാനായിക
dog-giving-birth
SHARE

മനുഷ്യരുമായി ഏറ്റവും ഇണക്കത്തോടെ ജീവിക്കുന്ന വളർത്തുമൃഗം നായയാണ്. പലരും വീട്ടിലെ ഒരംഗത്തെപ്പോലെയോ കൂടെപ്പിറപ്പുകളേപ്പോലെയോ ആണ് അവയെ കരുതുക. ഉടമയുമായി നല്ല ആത്മബന്ധം പുലർത്തുന്നവരുമാണ് നായ്ക്കൾ. എന്നാൽ, പ്രസവം പോലുള്ള ഘട്ടങ്ങളിൽ സ്വകാര്യത ഇഷ്ടപ്പെടുന്നവരാണിവർ. മറ്റു നായ്ക്കളുടെ സമീപ്യം പോലും ഇഷ്ടപ്പെടാത്തവർ. എന്നാൽ, എറണാകുളം തൃപ്പൂണിത്തുറ സ്വദേശി വെമ്പായിൽ സുനിൽകുമാറിന്റെ നായ ഇവയിൽനിന്ന് വ്യത്യസ്തമാണ്. കാരണം, അവൾ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മംനൽകിയത് സുനിൽകുമാറിന്റെ മടിയിൽ കിടന്നാണ്.

ഒന്നര വയസുള്ള ഷിറ്റ്സൂ ഇനത്തിൽപ്പെട്ട നായയാണ് കഥാനായിക. അവളുടെ ആദ്യ പ്രസവമായിരുന്നു. ഇന്നലെ രാവിലെ പ്രസവ ലക്ഷണങ്ങൾ കാണിച്ചുതുങ്ങിയപ്പോൾത്തന്നെ നായയെ വീടിനുള്ളിലേക്ക് മാറ്റിയിരുന്നു. പ്രസവിക്കാനായി ചാക്ക് തറയിൽ വിരിച്ചു, കുഞ്ഞുങ്ങളെ കിടത്താനായി പ്രത്യേക ബോക്സും ഒരുക്കിയിരുന്നു. മുറിയിൽ വച്ച് നായ ആദ്യ കുഞ്ഞിന് ജന്മം നൽകി. എന്നാൽ, ഏവരെയും ഞെട്ടിച്ചുകൊണ്ട് നായ കുട്ടിയെയും എടുത്ത് സുനിൽകുമാറിന്റെ അടുത്തെത്തി. നിലത്ത് ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മടിയിലേക്ക് കുഞ്ഞിനെ വച്ചശേഷം നായയും മടിയിൽ കയറി കിടന്നു, എഴുന്നേപ്പിച്ച് മാറ്റിക്കിടത്താൻ നോക്കിയിട്ടും അതിന് അനുവദിക്കാതെ... തുടർന്ന് 6 കുഞ്ഞുങ്ങൾക്കും ജന്മം നൽകിയത് സുനിൽകുമാറിന്റെ മടിയിൽ കിടന്നുതന്നെ. 

2002 മുതൽ നായ്ക്കളെ വളർത്തിവരുന്ന സുനിൽകുമാറിന് ഇത്തരത്തിലൊരനുഭവം ആദ്യം. പഗ്, ബോക്സർ, ജർമൻ ഷെപ്പേഡ് പോലുള്ള ഇനങ്ങളെ വളർത്തിയിട്ടുള്ള സുനിൽ ഷിറ്റ്സൂ ഇനം വളർത്തിത്തുടങ്ങിയിട്ട് 2 വർഷമേ ആയിട്ടുള്ളൂ. അമ്മയും മക്കളും സുഖമായിരിക്കുന്നതായി സുനിൽകുമാർ കർഷകശ്രീയോടു പറഞ്ഞു. 

English summary: Dog giving birth to 7 puppies

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA