ക്രൂരത നേരിട്ടപ്പോൾ അബാക്ക എന്ന നായ ഗർഭിണി: കേസ് കൂടുതൽ ശക്തമാകും

dog-abbaka
ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റ് ടി.ജെ. കൃഷ്ണനൊപ്പം അബാക്ക.
SHARE

ആബാക്കയുടെ കേസ് കുറേക്കൂടി ശക്തമായേക്കും. അബാക്കയെ ഓർക്കുന്നില്ലേ? കഴിഞ്ഞ ഡിസംബറിൽ കാറിനു പിന്നിൽ കെട്ടിവലിക്കപ്പെട്ട ഒരു സാധു പെൺപട്ടി. ദയ എന്ന മൃഗക്ഷേമ സംഘടനയുടെ പരിചരണത്തിലുള്ള അബാക്ക ഗർഭിണിയാണ്. വിദഗ്ധമായ പരിശോധനയിൽ 58 ദിവസമായതായി ഡോക്ടർ റിപ്പോർട്ട് നൽകി. അതായത് 2020 ഡിസംബർ 11ന് നായ കാറിനു പിന്നിൽ കെട്ടിവലിക്കപ്പെടുമ്പോൾ അവളുടെ ഉദരത്തിൽ പുതിയ ജീവനുകൾ വളരുന്നുണ്ടായിരുന്നു.

വിശദമായ പരിശോധനയിൽ അബാക്കയും കുഞ്ഞുങ്ങളും തികച്ചും ആരോഗ്യമുള്ളവരാണെന്നാണ് റിപ്പോർട്ട്. അന്നത്തെ ക്രൂരതയുമായി ബന്ധപ്പെട്ട് നിയമ നടപടികൾ മുന്നോട്ടുപോകുന്നുണ്ട്. കുറ്റകൃത്യം നടക്കുന്ന സമയത്ത് നായ ഗർഭിണി ആയിരുന്നതിനാൽ ആ വിവരം ‘ദയ’ നിയമ സംവിധാനങ്ങളെ അറിയിച്ചിട്ടുണ്ട്.

English summary: Kochi Dog Case

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA