രക്ഷപ്പെടുത്തിയ തെരുവുനായ്ക്കളുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് മനേക ഗാന്ധി

maneka
മനേക ഗാന്ധി നായ്ക്കൾക്കൊപ്പം. ചിത്രം: പീപ്പിൾ ഫോർ ആനിമൽസ്
SHARE

മനേക ഗാന്ധി എന്ന വ്യക്തി രാഷ്ട്രീയപ്രവർത്തക എന്നതിലുപരി മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും ആയിട്ടാണ് ലോകം അറിയുക. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതകൾക്കെതിരേ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയുമാണ് മനേക ഗാന്ധി. 

തെരുവിൽനിന്ന് രക്ഷപ്പെടുത്തിയ രണ്ടു നായ്ക്കളുമായുള്ള ചിത്രം കഴിഞ്ഞ ദിവസം മനേക ഗാന്ധി പങ്കുവച്ചു. ഗൂഫി എന്നും ലമ്പു എന്നും പേരിട്ടിരിക്കുന്ന രണ്ട് നായ്ക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. കറുപ്പു നിറമുള്ള ഗൂഫിക്ക് നീളമേറിയ രോമങ്ങളാണുള്ളത്. പ്രായമേറിയതിനാൽ ശരീരത്തിലെ കറുത്ത നിറത്തിന് മാറ്റം വന്നിട്ടുണ്ട്. പാറ്റ്നയിലെ തെരുവിൽനിന്ന് രക്ഷപ്പെടുത്തിയ ഗൂഫിക്ക് കാഴ്ചയില്ല. കാഴ്ച തിരികെ ലഭിക്കുന്നതിനായുള്ള ശസ്ത്രക്രിയ കഴിഞ്ഞിട്ടുള്ള വിശ്രമത്തിലാണ് ഗൂഫി. 

maneka-1
മനേക ഗാന്ധി നായ്ക്കൾക്കൊപ്പം. ചിത്രം: പീപ്പിൾ ഫോർ ആനിമൽസ്

മൂന്നു വീടുകളിലെ ആളുകളെ ആക്രമിച്ചതിനെത്തുടർന്ന് തെരുവിലേക്ക് എറിയപ്പെട്ട നായയാണ് ലമ്പു. ഇപ്പോൾ മിടുക്കനായിരിക്കുന്നുവെന്ന് പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) പറയുന്നു.

English summary: Maneka Gandhi shares photos of dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്.ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA