അരുമ മൃഗങ്ങളിൽ 7000 ശസ്ത്രക്രിയകൾ; അനുഭവങ്ങൾ പങ്കുവച്ച് വെറ്ററിനറി ദമ്പതികൾ – വിഡിയോ

HIGHLIGHTS
  • അരുമകളിൽ വന്ധ്യംകരണം നടത്തിയാൽ ഗുണങ്ങളേറെ
vet-couple
SHARE

അരുമമൃഗങ്ങളെ വളർത്തുന്ന പെറ്റ് പേരന്റുകളുട എണ്ണം സംസ്ഥാനത്ത് ഏറിയിട്ടുണ്ട്. ലോക്ഡൗണിൽ നായ്ക്കളെയും പൂച്ചകളെയും വളർത്തിത്തുടങ്ങിയവരും ഏറെ. ഇവർക്കൊപ്പംതന്നെയാണ് പക്ഷികളുടെ സ്ഥാനവും. ലക്ഷങ്ങൾ വിലയുള്ള മക്കാവ് പോലുള്ള പക്ഷികൾ വളർത്തുന്നവരും ഒട്ടേറെയുണ്ട്. അരുമകളോടുള്ള താൽപര്യം ഏറിയതുകൊണ്ടുതന്നെ വെറ്ററിനറി ഡോക്ടർമാരുടെ സേവനം തേടിയെത്തുന്ന ആളുകളുടെ എണ്ണത്തിലും വർധനയുണ്ട്. 

വെറ്ററിനറി സമൂഹത്തിലെ സെലിബ്രിറ്റികളായ ദമ്പതികളാണ് ഡോ. കിഷോർ കുമാർ ജനാർദനനും ഡോ. സോണിക സതീഷും. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ താമസിക്കുന്ന ഇവർ അടുത്തിടെ ഒരു ടിവി ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് താരങ്ങളായി മാറിയത്.

വെറ്ററിനറി മേഖലയിൽ പെറ്റ്സിലാണ് ഇരുവരും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അരുമകളിൽ ഏഴായിരത്തോളം ശസ്ത്രക്രിയകൾ ഇരുവരും നടത്തിക്കഴിഞ്ഞു. അതിൽത്തന്നെ പ്രധാനം വന്ധ്യംകരണമാണ്. നായ്ക്കളെയും പൂച്ചകളെയും അരുമകളായി വളർത്തുന്നവർ, പ്രജനനത്തിന് താൽപര്യമില്ലെങ്കിൽ തീർച്ചയായും വന്ധ്യംകരണം നടത്തണമെന്ന് ഇരുവരും പറയുന്നു. വന്ധ്യംകരണം നടത്തിയാൽ ഒട്ടേറെ ഗുണങ്ങളുമുണ്ട്.

അതുപോലെ, നായ്ക്കളിലും പൂച്ചകളിലും കാൻസർ കേസുകളും ഇപ്പോൾ ഏറെയുണ്ട്. കൃത്യമായ രോഗനിർണയവും ചികിത്സയും നടത്തിയാൽ രക്ഷപ്പെടുത്തിയെടുക്കാനുള്ള സാധ്യതയുമേറും. അതുപോലെ നാടൻ നായ്ക്കളെ ഇഷ്ടപ്പെടുന്ന ഒട്ടേറെ ആളുകളും ഇപ്പോളുണ്ട്. എന്നാൽ, തെരുവിൽനിന്ന് നേരിട്ട് നായ്ക്കളെ ഏറ്റെടുക്കാൻ ശ്രമിക്കരുതെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. 

ഇതുവരെയുള്ള വെറ്ററിനറി അനുഭവങ്ങളും അരുമകളെ വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ഇരുവരും കർഷകശ്രീയുടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു. വിഡിയോ കാണാം...

English summary: Tips for Taking Care of Our Pets

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA