പരിശീലനം പൂര്‍ത്തിയായ 15 നായ്ക്കൾ കേരള പോലീസിന്റെ ശ്വാനപ്പടയുടെ ഭാഗമായി. ഇന്നലെ തിരുവനന്തപുരം തൈക്കാടുള്ള പോലീസ് ട്രെയിനിങ് കോളജ് ഗ്രൗണ്ടിൽ നടന്ന 11–ാം ബാച്ച് നായ്ക്കളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു. ബെല്‍ജിയം മലിനോയ്സ് എന്ന വിദേശ ഇനത്തില്‍പ്പെട്ട 15 നായ്ക്കളാണ് പോലീസ് ശ്വാനസേനയായ കെ9 സ്ക്വാഡിന്റെ ഭാഗമായത്. പത്തു മാസത്തെ വിദഗ്ധ പരിശീലനം നേടിയ ഇവയ്ക്ക് മോഷ്ടാക്കളെ പിന്തുടര്ന്ന് പിടിക്കുന്നതിനും സ്ഫോടകവസ്തുക്കളും മയക്കുമരുന്നുകളും കണ്ടത്തുന്നതിനും പരിശീലനം ലഭിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ധ പരിശീലനവും ഇവയ്ക്ക് നല്‍കിയിട്ടുണ്ട്. പെട്ടിമുടി ദുരന്തത്തില്‍ മരണമടഞ്ഞ എട്ടു പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി പരിശീലനകാലത്തു തന്നെ കയ്യടി നേടിയ മായ എന്ന നായയും പാസിങ് ഔട്ട് പരേഡില്‍ ഭാഗമായിരുന്നു. പരേഡിനോട് അനുബന്ധിച്ച് പോലീസ് നായ്ക്കളുടെ അഭ്യാസപ്രകടനവും സംഘടിപ്പിച്ചിരുന്നു.
പോലീസ് നായ്ക്കളുടെ അഭ്യാസപ്രകടന വിഡിയോ ചുവടെ
English summary: Kerala Police K9 Squad