ഉയരം 17 ഇഞ്ച്; കാണാം ഇത്തിരിക്കുഞ്ഞന്‍ കാളക്കുട്ടനെ

bull
SHARE

കാള എന്നാല്‍ ആരുടെയും മനസില്‍ ഓടിയെത്തുന്നത് കഴുത്തില്‍ നുകം വച്ചുകെട്ടി നിലം ഉഴുതുന്ന നാല്‍ക്കാലികളെയാണ്. അതുപോലെ വണ്ടി വലിക്കുന്ന കാളകളും പലരുടെയും കാള സങ്കല്‍പത്തില്‍ വരും. ലോകത്ത് ഒട്ടേറെ കന്നുകാലി ഇനങ്ങളുണ്ട്. അവയുടെ സ്ത്രീവര്‍ഗത്തെ നാം പശുവെന്നും ആണ്‍വര്‍ഗത്തെ കാളയെന്നും വിളിക്കും. കേവലം രണ്ടടി ഉയരം മുതല്‍ മനുഷ്യനേക്കാള്‍ ഉയരം വരെയുള്ള കന്നുകാലികള്‍ ലോകത്തുന്നുണ്ട്. 

എന്നാല്‍, മ്യാന്‍മറില്‍നിന്നുള്ള ഈ കാളക്കുട്ടന്‍ അല്‍പം വ്യത്യസ്തനാണ്. പൊക്കമില്ലായ്മയാണ് എന്‌റെ പൊക്കമെന്ന് പണ്ട് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെയാണ് ഈ കാളക്കുട്ടന്‌റെ കാര്യവും. കക്ഷിക്ക് പൊക്കം തീരെയില്ല. 17 ഇഞ്ച് മാത്രമാണ് ഉയരം. അതായത് ഒന്നര അടിയിലും താഴെ. മനുഷ്യനുമായി താരതമ്യപ്പെടുത്തിയാല്‍ ഒരു കൊച്ചു കുഞ്ഞിന്‌റെ വലുപ്പം പോലുമില്ല ഈ കാളക്കുട്ടന്. ഏതായാലും കക്ഷി തുള്ളിക്കളിച്ച് നടക്കുന്നത് കാണാന്‍തന്നെ പ്രത്യേക ഭംഗിയാണ്. വിഡിയോ കാണാം

English summary: 17 inch tall Dwarf bull from Myanmar

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA