ജർമൻ ഷെപ്പേഡ് നായ കറുത്താൽ ബെൽജിയൻ ഷെപ്പേഡ് ആകുമോ?

HIGHLIGHTS
  • ബെൽജിയൻ ഷെപ്പേഡ് നായ്ക്കളുടെ ചരിത്രം
black-gsd-vs-bsd
SHARE

വിദേശനായ ജനുസുകൾ ഇന്ത്യൻ നായപ്രേമികളുടെ മനസ് കീഴടക്കിയിട്ട് നാളുകളേറെയായി. ഇന്ന് സ്വദേശി ജനുസുകളേക്കാൾ ഏറെ വളർത്തപ്പെടുന്നതും ഇത്തരത്തിലുള്ള വിദേശികൾത്തന്നെ. അവയിൽ ഏറെ ആരാധകരുള്ള ഇനമാണ് ജർമൻ ഷെപ്പേഡ് നായ്ക്കൾ. കുറുപ്പ്–ടാൻ നിറങ്ങളുടെ സങ്കലനമുള്ള നീളമേറിയ രോമങ്ങളുള്ള ജർമൻ ഷെപ്പേഡ് നായ്ക്കൾ അന്നും ഇന്നും ഒരുപോലെ പ്രിയപ്പെട്ടവർത്തന്നെ. ജർമൻ ഷെപ്പേഡ് നായ്ക്കളിൽത്തന്നെ ജീനുകളുടെ മാറ്റംകൊണ്ട് പൂർണമായും കറുപ്പ് നിറത്തിലുള്ള നായ്ക്കളും ജനിക്കാറുണ്ട്. അപൂർവമായി ജനിക്കുന്ന ഇത്തരം കറുത്ത ജർമൻ ഷെപ്പേഡുകളെ മറ്റൊരു ഇനമായി കരുതാൻ കഴിയില്ല. 

ഇനി മറ്റൊരു ബ്രീഡിലേക്കു വരാം. ബെൽജിൻ മലിന്വ എന്ന നായയിനം അടുത്ത നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഒസാമ ബിൻ ലാദനെയും ബാഗ്ദാദിയെയും പിടിക്കാൻ അമേരിക്കൻ സൈന്യത്തിനൊപ്പമുണ്ടായിരുന്ന നായയിനം. എന്നാൽ, ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നത് മലിന്വ അല്ല. ബെൽജിയം ഷെപ്പേഡ് നായ്ക്കളിൽ ഒന്നായ ബെൽജിയൻ ഷീപ്പ് ഡോഗ് അഥവാ ഗ്രോവെൻഡേലിനെക്കുറിച്ചാണ്. അതിനുമുൻപ് ബെൽജിയൻ ഷെപ്പേഡ് നായ്ക്കളുടെ ചരിത്രം അറിയാം.

ബെൽജിയം എന്ന രാജ്യത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും വളർത്തുമൃഗ പരിപാലനത്തിനും കന്നുകാലി വളർത്തലിനും അനുയോജ്യമാണ്. അതുകൊണ്ടുതന്നെ ചെറുകിട–വൻകിട ഫാമുകൾക്ക് പേരുകേട്ട നാട്. മിൽക്ക് ചോക്കലേറ്റുകളുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യം. ചുരുക്കത്തിൽ രാജ്യത്തിന്റെ സാമ്പത്തികമേഖലയിൽ വളർത്തുമൃഗങ്ങൾക്കുള്ള പങ്ക് വലുതാണ്.

കന്നുകാലികളെ മേയ്ക്കുന്നവർ ഏറെയുള്ള ആ നാട്ടിൽ പശുക്കളുടെ കാവൽക്കാരായി ഒട്ടേരെ നായ്ക്കളെ ഉരുത്തിരിച്ചെടുത്തിരുന്നു. ആകെ 8 തരം നയയിനങ്ങൾ ഇതിനായി ബെൽജിയം ഉരുത്തിരിച്ചെടുത്തു. അവയിൽനിന്ന് മാറി ഇന്ന് പ്രധാനമായും 4 ഷെപ്പേഡ് നായ്ക്കളാണുള്ളത് ബെൽജിയത്തിന് സ്വന്തമായുള്ളത്. ബെൽജിയൻ ഷീപ്പ് ഡോഗ് (ഗ്രോവെൻഡേൽ), മലിന്വ, ടെർവ്യൂൻ, ലേക്കന്വ എന്നിങ്ങനെയുള്ള 4 നായ ഇനങ്ങളെ ഒറ്റ വാക്കിൽ ബെൽജിയൻ ഷെപ്പേഡ് നായ്ക്കൾ എന്നു വിളിക്കാം. ശരീരശാസ്ത്രപരമായി 4ഉം സാമ്യമുള്ളവരാണെങ്കിലും രോമ ഘടന, നിറം, രോമ നീളം എന്നിവയെല്ലാം വ്യത്യസ്തമാണ്. ഗ്രോവെൻഡേൽ എന്ന ഇനം നീളമേറിയ രോമങ്ങളുള്ള കറുത്ത നായയാണ്. 

ഗ്രോവെൻഡേൽ അഥവാ ബെൽജിയൻ ഷീപ്പ് ഡോഗിനോട് നിറത്തിലും രൂപത്തിലും ഏറെക്കുറെ സാമ്യമുണ്ട് ബ്ലാക്ക് ജർമൻ ഷെപ്പേഡിന്. അതുകൊണ്ടുതന്നെ ബ്ലാക്ക് ജിഎസ്‍‌ഡിയെ ബെൽജിയൻ ഷീപ്പ് നായയായി തെറ്റിദ്ധരിക്കുന്നവരും ഏറെ. അതിനാൽ അവ തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയണം.

black-german-shepherd-dog
ബ്ലാക്ക് ജർമൻ ഷെപ്പേഡ്

ബ്ലാക്ക് ജർമൻ ഷെപ്പേഡ്

കടും കറുപ്പ് നിറം, നേരെയുള്ള പിൻഭാഗം, നീളമേറിയ രോമങ്ങൾ എന്നിവ കറുത്ത ജർമൻ ഷെപ്പേഡ് നായ്ക്കളുടെ ശാരീരിക പ്രത്യേകതകളാണ്. കൂടാതെ, എല്ലാ ജർമൻ ഷെപ്പേഡ് നായ്ക്കളും ജനിക്കുമ്പോൾ കറുത്ത നിറത്തിലുള്ളവയായിരിക്കും. ഏകദേശം 8 ആഴ്ച പ്രായത്തിലാണ് ശരീരം യഥാർഥ നിറത്തിലേക്ക് മാറിവരിക. എന്നാൽ, ബ്ലാക്ക് ജർമൻ ഷെപ്പേഡ് നായ്ക്കൾ അങ്ങനല്ല, ജനിക്കുന്നതും കറുപ്പിൽ വളർച്ചയെത്തുന്നതും കറുപ്പിൽത്തന്നെ.

പുള്ളിപ്പുലികളിൽനിന്ന് കരിമ്പുലി ജനിക്കുന്നതുപോലെതന്നെ കറുപ്പ്–ടാൻ നിറത്തിലുള്ള ജർമൻ ഷെപ്പേഡ് നായ്ക്കളിൽനിന്ന് അപൂർവമായി പൂർണമായും കറുത്ത നായ്ക്കൾ ഉണ്ടാവാം. രണ്ട് കറുപ്പ് ജർമൻ ഷെപ്പേഡ് നായ്ക്കൾ ഇണചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങളും കറുപ്പ് നിറമുള്ളവർത്തന്നെയായിരിക്കും. 

ആരോഗ്യത്തിന്റെ കാര്യത്തിൽ ബ്ലാക്ക് ജർമൻ ഷെപ്പേഡ് നായ്ക്കൾ മുന്നിലാണ്. ഹിപ് ഡിസ്പ്ലേഷ്യ, സന്ധികളുടെ സ്ഥാനചലനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ജർമൻ ഷെപ്പേഡ് നായ്ക്കളിൽ സർവസാധാരണമാണ്. എന്നാൽ, ബ്ലാക്ക് ജർമൻ ഷെപ്പേഡുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പിടിപെടാറില്ല. അതുകൊണ്ടുതന്നെ ആരോഗ്യകരമായിട്ടുള്ള ഭാരം ക്രമീകരിക്കാനും കഴിയും.

bsd
ബെൽജിയൻ ഷീപ്പ് ഡോഗ്

ബെൽജിയൻ ഷീപ്പ് ഡോഗ്

ചെന്നായയ്ക്കു സമാനമായ രൂപമാണ് ഈ നായ്ക്കൾക്കുള്ളത്. കൂർത്ത ചെറിയ ചെവികൾ, കൂർത്ത മുഖം (ബ്ലാക്ക് ജിഎസ്‌ഡിയെ അപേക്ഷിത്ത് മുഖം കുറേക്കൂടി കൂർത്താണ് ഇവയുടെ മുഖം. അതുപോലെ ചെവി ചെറുതാണ്). സിംഹത്തിനു സമാനമായ രീതിയിൽ സട പോലെ രോമാവരണമുണ്ട് ഇക്കൂട്ടർക്ക്. 

English Summary: Black German Shepherd vs Belgian Sheepdog

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA