അലങ്കാരപ്പക്ഷികളെയും വന്യജീവികളെയും വീട്ടില്‍ വളര്‍ത്താമോ? വനം വകുപ്പ് പറയുന്നു

parrot
SHARE

അരുമകളായി പക്ഷികളെയും മൃഗങ്ങളെയും മനുഷ്യര്‍ വളര്‍ത്തിത്തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍, ഇന്ത്യയുടെ പ്രത്യേക നിയമസംവിധാനത്തില്‍ തദ്ദേശീയ പക്ഷികളെ വളര്‍ത്തുന്നതിനോ വില്‍ക്കുന്നതിനോ അനുമതിയില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമം ഇത്തരം തദ്ദേശീയ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രത്യേക സംരക്ഷണം അനുശാസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടുന്നതിനോ വളര്‍ത്തുന്നതിനോ വില്‍ക്കുന്നതിനോ അനുമതിയില്ല. അങ്ങനെ ചെയ്താല്‍ അത് നിയമപ്രകാരം കുറ്റകൃത്യമാണ്. 

അതേസമയം വിദേശ ഇനത്തിലുള്ള പക്ഷികളെ വളര്‍ത്തുന്നതിനോ വില്‍ക്കുന്നതിനോ നിയന്ത്രണമില്ല. എന്നാല്‍, സമീപകാലത്ത് വിദേശ ഇനത്തിലുള്ള പക്ഷികളെ വളര്‍ത്തുന്നവര്‍ അവയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വനം വന്യജീവി വകുപ്പിന്‌റെ നിര്‍ദേശമുണ്ട്. വംശനാശ ഭീഷണിയുള്ള പക്ഷിമൃഗാദികളുടെ വിവരങ്ങളാണ് വെളിപ്പെടുത്തേണ്ടത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക കൂടാതെ കേരള സംസ്ഥാന വനംവകുപ്പ് തയാറാക്കിയ വിഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Declare stock govt to exotic species owners 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA