ADVERTISEMENT

നീളമേറിയ രോമങ്ങളുണ്ടെങ്കിലും ചർമരോഗങ്ങൾ പൊതുവേ കുറവാണെന്നതാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി വെമ്പയിൽ സുനിൽകുമാറിനെ ഷീറ്റ്സൂവിലേക്കു തിരിയാൻ പ്രേരിപ്പിച്ചത്. രണ്ടു പതിറ്റാണ്ടോളമായി നായ്ക്കളെ വളർത്തുന്ന സുനിൽ ഷീറ്റ്സൂവിനെ കൂടെ കൂട്ടിയിട്ട് മൂന്നു വർഷം ആകുന്നതേയുള്ളു. പഗ്, ജർമൻ ഷെപ്പേഡ്, ബോക്സർ തുടങ്ങിയ ഇനങ്ങളെ വളർത്തിയായിരുന്നു തുടക്കം.

ഇന്ന് ഷീറ്റ്സൂ ഇനത്തിലുള്ള 3 നായ്ക്കളാണ് സുനിലിനുള്ളത്. മൂന്നു പേരും കെസിഐ റജിസ്ട്രേഷൻ ഉള്ളവ. സുഹൃത്തിന്റെ ഇംപോർട്ടഡ് പെഡിഗ്രിയുള്ള നായ്ക്കളെ ഉപയോഗിച്ച് ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ വിൽക്കുന്നു.

ചെറിയ ബ്രീഡ് ആയതിനാൽ അൽപം ഭക്ഷണം മതി. അതുകൊണ്ടുതന്നെ പല നേരമായിട്ടാണ് ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്. പാലും, മുട്ടയും, ഡ്രൈഫുഡും, ഇറച്ചിയും, ചോറുമെല്ലാം മെനുവിൽ ഉൾപ്പെടും. 

നായ്ക്കളെ വളർത്തിത്തുടങ്ങിയിട്ട് 20 വർഷമായെങ്കിലും അടുത്തിടെ ഒരു ഷീറ്റ്സൂ പ്രസവിച്ചത് തനിക്ക് പുതിയ അനുഭവമാണ് നൽകിയതെന്ന് സുനിൽ പറയുന്നു. ഫെബ്രുവരി 4ന് ഒരു നായ പ്രസവിച്ചിരുന്നു. അവൾ കുഞ്ഞുങ്ങൾക്ക് ജന്മംനൽകിയത് തന്റെ മടിയിൽ കിടന്നാണെന്ന് സുനിൽ. ഒന്നര വയസുള്ള ആ നായയുടെ ആദ്യ പ്രസവമായിരുന്നു. രാവിലെ പ്രസവ ലക്ഷണങ്ങൾ കാണിച്ചുതുങ്ങിയപ്പോൾത്തന്നെ നായയെ വീടിനുള്ളിലേക്ക് മാറ്റിയിരുന്നു. പ്രസവിക്കാനായി ചാക്ക് തറയിൽ വിരിച്ചു, കുഞ്ഞുങ്ങളെ കിടത്താനായി പ്രത്യേക ബോക്സും ഒരുക്കി. മുറിയിൽ വച്ച് നായ ആദ്യ കുഞ്ഞിന് ജന്മം നൽകി. എന്നാൽ, നായ കുട്ടിയെയും എടുത്ത് സുനിൽകുമാറിന്റെ അടുത്തെത്തി. നിലത്ത് ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മടിയിലേക്ക് കുഞ്ഞിനെ വച്ചശേഷം നായയും മടിയിൽ കയറി കിടന്നു, എഴുന്നേൽപ്പിച്ച് മാറ്റിക്കിടത്താൻ നോക്കിയിട്ടും അതിന് അനുവദിക്കാതെ... തുടർന്ന് 6 കുഞ്ഞുങ്ങൾക്കും ജന്മം നൽകിയത് സുനിൽകുമാറിന്റെ മടിയിൽ കിടന്നുതന്നെ.

ഉടമയുമായി അത്രയേറെ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് സുനിൽകുമാർ പറയുന്നു.

ഫോൺ: 8113014475

വിഡിയോ കാണാം

English summary: Shih Tzu Dog Breeder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com