റോഡന്‌റുകളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളേറെ, ശ്രദ്ധ വേണം

HIGHLIGHTS
  • മനുഷ്യരിലേക്കു രോഗങ്ങള്‍ പകരാനിടയുണ്ടോ
hamster
SHARE

? ഹാംസ്റ്റര്‍, ഗിനി പിഗ് എന്നിവയെ അരുമകളായി വളര്‍ത്തണമെന്നുണ്ട്. ഇവയില്‍നിന്നു മനുഷ്യരിലേക്കു രോഗങ്ങള്‍ പകരാനിടയുണ്ടോ. ഇതൊഴിവാക്കാനുള്ള മുന്‍കരുതലുകള്‍ എന്തെല്ലാമാണ്.
പി. ജയലാല്‍, പത്തനംതിട്ട

റോഡന്റ്(Rodent)വര്‍ഗത്തില്‍ ഉള്‍പ്പെട്ട ഹാംസ്റ്റര്‍, ഗിനി പിഗ് എന്നിവയില്‍നിന്ന് മനുഷ്യരിലേക്കു പകരാ നിടയുള്ള രോഗങ്ങള്‍ ടുലാറെമിയ(tularemia), ലിംഫോെസെറ്റിക് കൊറിയോമെനിഞ്‌ജെറ്റിസ് (lymphocytic  choriomeningitis),  ലെപ്‌റ്റോസ്പിറോസിസ്(leptospirosis), സാല്‍മൊെണല്ലോസിസ് (salmonellosis), കാംഫി ലോ ബാക്ടീരിയോസിസ്(camphylobacteriosis)  എന്നിവയാണ്. ഈ മൃഗങ്ങളില്‍ ലക്ഷണരഹിതമായ ഈ രോഗങ്ങള്‍ പക്ഷേ, മനുഷ്യരെ രൂക്ഷമായി ബാധിക്കുന്നു; വിശേഷിച്ചു കുഞ്ഞുങ്ങളെ. പ്രതിരോധ കുത്തിവയ്പ് നിലവില്‍ ലഭ്യമല്ലാത്തതിനാല്‍ ഈ അരുമമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

ഇവയെ കൈകാര്യം ചെയ്യുമ്പോഴും കൂട് വൃത്തിയാക്കുമ്പോഴും മാസ്‌കും കയ്യുറകളും ധരിക്കുക. പരിപാലിച്ചു കഴിഞ്ഞ് കൈകള്‍ സോപ്പിട്ടു നന്നായി കഴുകുക. അസുഖബാധിതരായ അരുമമൃഗങ്ങള്‍ക്ക് അംഗീകൃത വെറ്ററിനറി വിദഗ്ധനില്‍നിന്നു ചികിത്സ ലഭ്യമാക്കുക. ഇവയുടെ മലമൂത്രാദികള്‍ വീണ ഇടങ്ങള്‍ അണുനാശിനി ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഇവ ശരീരത്തില്‍ മാന്തുകയോ കടിക്കുകയോ ചെയ്യുന്നപക്ഷം ക്ഷതമേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വൈദ്യ സഹായം തേടുക.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA