ക്യൂട്ട്നെസ് ഓവർലോഡ്... നായ്ക്കുട്ടിയുമായുള്ള നിമിഷങ്ങൾ പങ്കുവച്ച് ശോഭന

shobana
SHARE

സിനിമാതാരങ്ങളുടെ ശ്വാനപ്രേമം പേരുകേട്ടതാണ്. ഷീറ്റ്സൂവും പഗും പോമറേനിയനുമെല്ലാം താരങ്ങളുടെ ഇഷ്ട ഇനങ്ങളാണ്. നടിയും നർത്തകിയുമായ ശോഭനയ്ക്കുമുണ്ട് അരുമ നായ്ക്കൾ. അവയെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കു മുൻപിൽ അവതരിപ്പിക്കാറുമുണ്ട് താരം. അത്തരത്തിൽ വീട്ടിൽ ഏറ്റവും പുതുതായി എത്തിയ നായ്ക്കുട്ടിയെ പരിശീലിപ്പിക്കുന്ന വിഡിയോ ആണ് ഏറ്റവുമൊടുവിൽ ശോഭന പങ്കുവച്ചത്. സിറ്റ് എന്നു പറയുമ്പോൾ അനുസരണയോടെ ഇരിക്കുന്ന നായ്ക്കുട്ടിക്ക് താരം ട്രീറ്റ് (നല്ലത് ചെയ്യുന്നതിന് ശ്വാന പരിശീലകർ അനുമോദനപൂർവം നൽകുന്ന ഭക്ഷണം) നൽകുകയും അനുമോദിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ കുളിപ്പിക്കുന്ന വിഡിയോ ഇതിനു മുൻപ് ശോഭന പങ്കുവച്ചിരുന്നു.
വിഡിയോ കാണാം

English summary:  Actress Shobana with Pet Dog

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA