സംസാരിച്ചിരിക്കേ 7 വയസ്സുകാരന്‍ ലിഡോ കടലിലേക്കൊരു ചാട്ടം: പൊലീസ് നായ്ക്കളെക്കുറിച്ച് മന്ത്രി

police-dog
SHARE

ലിഡോ, ലിസി, ജൂഡി എന്നീ പൊലീസ് നായ്ക്കളെക്കുറിച്ചൊരു കുറിപ്പ് ധനമന്ത്രി തോമസ് ഐസക് സമൂഹമാധ്യമത്തില്‍ ഇന്നലെ പങ്കുവച്ചിരുന്നു. ഇന്നത്തെ കടപ്പുറം കാഴ്ച എന്ന ആമുഖത്തോടെ തുടങ്ങിയിരിക്കുന്ന കുറിപ്പില്‍ നായ്ക്കള്‍ തനിക്ക് സല്യൂട്ട് നല്‍കിയതും അവയുടെ അനുസരണയും വികൃതിയുമെല്ലാം വര്‍ണിച്ചിരിക്കുന്നു. ആലപ്പുഴ പൊലീസില്‍ 5 പോലീസ് നായ്ക്കളാണുള്ളതെന്നും അവയില്‍ത്തന്നെ 3 തരം ഉത്തരവാദിത്തമുള്ളവരുണ്ടെന്നും അദ്ദേഹം പറയുന്നു. നായ്ക്കളുടെ നിത്യേനയുള്ള പ്രഭാതസവാരിക്കിടെ അവിചാരിതമായാണ് മന്ത്രിയെ കണ്ടുമുട്ടിയത്.

police-dog-1

അദ്ദേഹത്തിന്‌റെ കുറിപ്പിന്‌റെ പൂര്‍ണരൂപം ചുവടെ,

ഇന്നത്തെ കടപ്പുറം കാഴ്ച - ലിഡോ, ലിസി, ജൂഡി. മൂവരും പോലീസ് നായകളാണ്. ഒരു വയസ്സു പ്രായമുള്ള ജൂഡി ബെല്‍ജിയന്‍ മലിന്വ ബ്രീഡ് ആണ്. ലിഡോയും, ലിസിയും ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍ പെട്ടവരാണ്. കടല്‍ നോക്കി നടക്കുകയായിരുന്നതുകൊണ്ട് മൂവരും മുന്‍ കാലുകള്‍ നീട്ടി തല കുനിച്ച് സല്യൂട്ട് നല്‍കുന്ന പൊസിഷനില്‍ ആയപ്പോഴാണ് കണ്ടത്. ഹാന്‍ഡ്‌ലര്‍മാരായ ഹരീഷും, ധനീഷും, തോമസ് ആന്‌റണിയും ഒപ്പമുണ്ടായിരുന്നു. അവരോട് സംസാരിച്ചിരിക്കേ 7 വയസ്സുകാരന്‍ ലിഡോ സ്‌കൂട്ടായി കടലിലേക്കൊരു ചാട്ടം. കുറച്ച് നേരം വെള്ളത്തില്‍ തന്നെ നീന്തി നടന്നു. മറ്റു രണ്ട് നായ്ക്കളും കുരയ്ക്കുവാനും തുടങ്ങി. അവര്‍ക്കും വെള്ളത്തില്‍ ചാടണം. ഒരു കുളി കഴിഞ്ഞതല്ലെ ഇനി വേണ്ട എന്ന് ഹാന്‍ഡ്‌ലര്‍മാര്. കുറച്ചു കഴിഞ്ഞപ്പോള്‍ ലിഡോ തിരിച്ച് വന്നു.

police-dog-3

ആലപ്പുഴ പോലീസില്‍ ഇപ്പോള്‍ 5 നായകള്‍ ആണ് ഉള്ളത്. എല്ലാവരും തൃശ്ശൂര്‍ പോലീസ് ക്യാമ്പില്‍ പരിശീലനം കഴിഞ്ഞവര്‍. 3 തരക്കാരുണ്ട്. ഏറ്റവും തിരക്ക് പിടിച്ചവര്‍ എക്‌സ്‌പ്ലോസീവ്‌സ് മണത്ത് എടുക്കുന്നവയാണ്. വിഐപി സ്റ്റേജുകളെല്ലാം അവ മണം പിടിച്ച് പരിശോധിക്കണമെന്നുള്ളത് കൊണ്ട് ചില മാസങ്ങളില്‍ വലിയ തിരക്കായിരിക്കും. പിന്നെ മയക്കുമരുന്നുകള്‍ മണത്തു പിടിക്കുന്ന പ്രത്യേക പരിശീലനം ലഭിച്ച നായകളുണ്ട്. ഏറ്റവും കൂടുതല്‍ ട്രാക്കേഴ്‌സ് ആണ്. കളവും, കൊലപാതകവുമെല്ലാം നടത്തുന്ന പ്രതികളെ മണത്തു പിന്‍ തുടരുന്നതാണ് ഇവരുടെ പണി. എല്ലാ ദിവസവും നായകള്‍ക്ക് കടപ്പുറത്തൊരു കവാത്ത് ഉണ്ടെന്ന് തോന്നുന്നു.

police-dog-2

English summary: About Police Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA