പത്തുവയസുകാരന്റെ നായ്ക്കുട്ടിയെ മോഷ്ടിച്ചു കടന്നത് 2 ചെറുപ്പക്കാർ; അരുമയെ പിരിഞ്ഞ വേദനയിൽ ഏബൽ

HIGHLIGHTS
  • ബൈക്കിൽ കറങ്ങിയ 2 ചെറുപ്പക്കാർ എടുത്തുകൊണ്ടു പോകുകയായിരുന്നു
abel
നായ്ക്കുട്ടിയുമായി കടന്നുകളഞ്ഞ യുവാക്കളുടെ സിസിടിവി ദൃശ്യം (ഇടത്ത്). ഏബൽ നായ്ക്കുട്ടിയുമായി (വലത്ത്)
SHARE

കളിക്കൂട്ടുകാരനായ ബീഗു തിരികെ വരുന്നതും കാത്ത് 3 ദിവസമായി ഉറങ്ങാതെ കാത്തിരിക്കുകയാണ് പത്തു വയസ്സുകാരനായ ഏബൽ. വളർത്തുമൃഗങ്ങളെ ഒരുപാട് ഇഷ്ടമുള്ള ഏബലിന് 3 മാസം മുൻപാണ് ബീഗിൾ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ വീട്ടുകാർ വാങ്ങി നൽകിയത്. കൊല്ലം കപ്പലണ്ടി മുക്കിലെ വീട്ടുമുറ്റത്ത് നിന്ന് പുറത്തേക്കിറങ്ങിയ നായ്ക്കുട്ടിയെ  പുറത്ത് ബൈക്കിൽ കറങ്ങിയ 2 ചെറുപ്പക്കാർ എടുത്തുകൊണ്ടു പോകുകയായിരുന്നു. 20നാണ് സംഭവം നടന്നത്. 

വീടിന് സമീപമുള്ള പൊലീസ് സൊസൈറ്റിയുടെ മെഡിക്കൽ സ്റ്റോറിൽ സ്ഥാപിച്ചിരിക്കുന്ന സിസി ക്യാമറയിൽ നിന്നാണ് നായ്ക്കുട്ടിയെ ബൈക്ക് യാത്രികരായ 2 ചെറുപ്പക്കാർ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. നായ്ക്കുട്ടിയെ കണ്ട ഇവർ ബൈക്കിൽ തിരികെ വന്ന് എടുത്തുകൊണ്ടു പോകുകയായിരുന്നു. എന്നാൽ ഇവരുടെ ബൈക്കിന്റെ നമ്പർ ദൃശ്യങ്ങളിൽ ലഭ്യമല്ല. വീട്ടുകാരുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കാണാതായ നായ്ക്കുട്ടിക്ക് 4 മാസം പ്രായമുണ്ട്. നായ്ക്കുട്ടിയെ തിരികെ കിട്ടിയാൽ മറ്റ് നടപടികൾ ഇല്ലാതെ പരാതി അവസാനിപ്പിക്കാൻ തയാറാണെന്ന് വീട്ടുകാർ പറയുന്നു. 3 ദിവസമായി ബീഗു എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ, എവിടെയാവും എന്ന സങ്കടത്തിലാണ് ഏബൽ. ബീഗുവിനെ കൊണ്ടുപോയവരോട് ഏബലിന് ഒന്നേ പറയാനുള്ളൂ.. ‘‘തിരികെത്തരണം..എന്റെ പൊന്നോമനയാണ്..’’ വിവരം കിട്ടുന്നവർ 9447108585 എന്ന നമ്പറിൽ അറിയിക്കണം.

English summary: Pet Dog Theft Case

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA