ADVERTISEMENT

വെറ്ററിനറി ക്ലിനിക്കിലെത്തി ഡോക്ടറോട് തന്‌റെ കാലിലെ പരിക്ക് കാണിച്ച് ചികിത്സ തേടി തെരുവനായ. കാല്‍പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടിയ നായയാണ് ആശുപത്രിയില്‍ സ്വയം എത്തിയത്. ബ്രസീലിയന്‍ മുനിസിപ്പാലിറ്റിയായ ജസീറോയിലാണ് സംഭവം. ആശുപത്രിയില്‍ എത്തിയ നായ തിരക്ക് കുറയാന്‍ കാത്തിരിക്കുന്നതും പിന്നീട് ഡോക്ടറുടെ സമീപത്തേക്ക് ചെല്ലുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഈ മാസം ആറിനായിരുന്നു സംഭവം. 

കറുത്ത നിറമുള്ള നായ ആശുപത്രിയില്‍ എത്തുകയും അല്‍പനേരം കാത്തുനിന്നിട്ട് ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കുന്നതും വിഡിയോയില്‍ കാണാം. അകത്തു പ്രവേശിച്ച നായ നിലത്ത് ഇരുന്നശേഷം കാലു പരിക്കേറ്റ മുന്‍കാല്‍ നീട്ടി ഉയര്‍ത്തിക്കാണിച്ചു. ഇത് ശ്രദ്ധിച്ച ഡോക്ടര്‍ പെട്ടെന്ന് അടുത്തേക്ക് ചെന്ന് പരിശോധിക്കുകയും ചികിത്സയ്ക്കായി അകത്തേക്ക് പൊയ്‌ക്കോള്ളാന്‍ പറയുന്നതും കാണാം. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച ആ സാധുവിന്‌റെ പാദത്തില്‍ ഒരു ആണി തറഞ്ഞിരിക്കുകയായിരുന്നു.

stray-dog-treatment-2

വളര്‍ത്തുനായ്ക്കള്‍ ക്ലിനിക്കില്‍ വരുന്നതിനാല്‍ അവയുടെ ഗന്ധം തിരിച്ചറിഞ്ഞാവാം ഈ തെരുവുനായ ആശുപത്രിയില്‍ എത്തിയതെന്നാണ് വെറ്ററിനറി ഡോക്ടര്‍ ഡെയ്‌സ് സില്‍വ കരുതുന്നത്. ആശുപത്രിയില്‍ എത്തുമ്പോള്‍ കാലില്‍നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. എന്നാല്‍ വളരെ അപകടകരമായ കാര്യം പിന്നീടാണ് കണ്ടെത്തിയതെന്നും ഡോക്ടര്‍ പറയുന്നു. തെരുവുനായ്ക്കളില്‍ കാണപ്പെടുന്ന ജനനേന്ദ്രിയത്തിലെ അര്‍ബുദമായിരുന്നു ആ നായയ്ക്കുമുണ്ടായിരുന്നത്.

stray-dog-treatment-1

നായയെ ക്ലിനിക്കില്‍ താമസിപ്പിച്ച് കീമോ തെറപ്പി ചികിത്സ നല്‍കിത്തുടങ്ങിയിട്ടുണ്ട്. 30 ദിവസമെങ്കിലും ക്ലിനിക്കില്‍ താമസിപ്പിക്കേണ്ടവരുമെന്ന് കരുതുന്നതായും ഡോക്ടര്‍ പറയുന്നു.

English summary: A stray walked into a vet showed his injured paw and "asked for help"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com