കാത്തിരിപ്പ് വെറുതെയായില്ല, ഏബലിന്റെ നായ്ക്കുട്ടിയെ തിരികെ നൽകി യുവാക്കൾ

abel
SHARE

ഏബലിന്റെ കാത്തിരിപ്പു വെറുതെയായില്ല; റോഡരികിൽനിന്നു ബീഗുവിനെ എടുത്തു കൊണ്ടു പോയവർ തന്നെ അതിനെ തിരികെ എത്തിച്ചു. കൊല്ലം കപ്പലണ്ടി മുക്ക് സ്വദേശിയായ 10 വയസ്സുകാരൻ ഏബൽ ഏറെ ഓമനിച്ചു വളർത്തിയിരുന്ന ബീഗു എന്ന നായ്ക്കുട്ടിയെ ഇക്കഴിഞ്ഞ 20ന് ആണു നഷ്ടപ്പെട്ടത്. ബീഗിൾ ഇനത്തിൽപ്പെട്ടതാണ് ബീഗു.

വീട്ടു മുറ്റത്തു നിന്നു റോഡിലേക്കിറങ്ങിയ നായ്ക്കുട്ടിയെ അതുവഴി ബൈക്കിൽ സഞ്ചരിച്ച രണ്ടു പേർ എടുത്തു കൊണ്ടു പോകുന്നതായി സമീപത്തെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വളർത്തു നായയെ നഷ്ടപ്പെട്ട ഏബലിന്റെ വിഷമം കണ്ട വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

അതു വാർത്തയാവുകയും ചെയ്തു. ഇതിനിടെയാണു യുവാക്കൾ നായ്ക്കുട്ടിയെ തിരികെ വീട്ടിലെത്തിച്ചത്. ബോധപൂർവം വളർത്തു നായയെ മോഷ്ടിക്കുകയായിരുന്നില്ലെന്ന് അവർ വീട്ടുകാരെ ബോധ്യപ്പെടുത്തി. ഇതോടെ പരാതി ഒഴിവാക്കിയ ഏബലിന്റെ വീട്ടുകാർ അവർക്കു നന്ദി പറഞ്ഞു.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA