ADVERTISEMENT

വലിയ നായ്ക്കളെ വാങ്ങി വഞ്ചിതരായി, കബളിപ്പിച്ചു എന്നിങ്ങനെയുള്ള പരാതികൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സ്ഥിരമാണ്. വലിയ നായ്ക്കളെ വാങ്ങുന്നതിനു മുൻപ് ചില കാര്യങ്ങൾ പ്രധാനമായും അറിഞ്ഞിരിക്കണം.

1. വലിയ നായയെ വാങ്ങുമ്പോൾ ആദൃമായി ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ് ഇപ്പോഴത്തെ ഉടമ അതിനെ വില്‍ക്കുന്നത് എന്നാണ്. എത്രാമത്തെ ഉടമയാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നും മനസിലാക്കുക. പല ഉടമസ്ഥര്‍ മാറുന്ന നായ്കള്‍ പലപ്പോഴും പെരുമാറ്റ വൈകല്ലൃമുള്ളതാവും.

2. നായ്ക്കളെ വാങ്ങി വില്‍ക്കുന്നത് ഒരു ജോലിയായി സ്വീകരിച്ചിട്ടുള്ളവര്‍ നായുടെ ബ്രീഡിങ് സംബന്ധമായ പ്രശ്നങ്ങൾ ഉടമസ്ഥരില്‍നിന്നു മനസിലാക്കി പരമാവധി വില കുറച്ചു വാങ്ങി പരമാവധിവിലയില്‍ വില്‍ക്കുന്നവരാകും. മാത്രമല്ല,  സര്‍ട്ടിഫിക്കറ്റും, ഡോഗും രണ്ടു സ്ഥലത്തുനിന്നു വാങ്ങിയതാവാനും സാധൃതയുണ്ട്.

3. നല്ല നിലയില്‍ പ്രജനനം നടത്തുന്നവര്‍ അവരുടെ പെൺനായയെ കൊടുക്കാനുള്ള സാധൃതയില്ല.

4. നായയെ വാങ്ങുന്നതിനു മുന്‍പ് അതിന്റെ ചരിത്രം പഠിക്കുക. നായയെ വാങ്ങിയശേഷം നിയമ നടപടികള്‍ക്കുള്ള സാധൃതപോലും വിരളമാണ്. വാക്കാല്‍ പറഞ്ഞതിനൊന്നും നിയമവൃവസ്ഥയില്‍ നിലനില്‍പില്ല എന്നറിഞ്ഞിരിക്കണം .  

5. ഇണചേർക്കുന്ന ആൺ നായയ്ക്ക് ചെറുപ്പകാലം മുതല്‍ അത് വളർന്ന സ്ഥലത്ത് ഉണ്ടായിരുന്ന റിസൾട്ട് പിന്നീട് ലഭിച്ചുകൊള്ളണമെന്നില്ല .

6. വലിയ നായ്ക്കളെ വാങ്ങുമ്പോൾ പരിചയസമ്പന്നരായ ആളുകളുടെ സഹായം തേടുക.

7. ആരോഗൃകാരൃങ്ങളില്‍ സംശയം തോന്നിയാൽ മെഡിക്കൽ ചെക്കപ്പിനുശേഷം വാങ്ങുക.

8. വാങ്ങിയ നായയെ പണം തിരികെ തന്ന് തിരിച്ചെടുക്കണം എന്നു പറയുന്നതില്‍ യുക്തിയില്ല. നായയെ വില്‍ക്കുന്ന ബ്രീഡര്‍ ആ പണമുപയോഗിച്ച് അന്നുതന്നെ മറ്റൊരു നായയെ വാങ്ങിയിട്ടുണ്ടാകും. കൂട്ടില്‍ മറ്റൊരാള്‍ സ്ഥാനം  പിടിച്ചിട്ടുണ്ടാകും. കെന്നലില്‍നിന്ന് പോയ നായ തിരിച്ചുവന്നാല്‍ പ്രത്യേകം മാറ്റിപ്പാർപ്പിക്കാനുള്ള സൗകരൃമുണ്ടാവണം.

9. പലരും സമൂഹമാധ്യമങ്ങളിലെ ഭീഷണിക്കു വഴങ്ങി ഒത്തുതീർപ്പിനു തയാറാകും എന്നുതുകൊണ്ട് അത് ശീലമാക്കരുത്. 

10. വലിയ നായയെ വാങ്ങുന്നതുതന്നെ നായ്ക്കുട്ടിയെ വാങ്ങി വളര്‍ത്തി വലുതാക്കി ബ്രീഡ് ചെയ്യുന്നതിന് കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തതിനാലാണ്. അതുകൊണ്ടുതന്നെ വാങ്ങുന്നവര്‍ തികച്ചും ശുദ്ധരും വില്‍ക്കുന്നവര്‍ വഞ്ചകരും എന്ന പൊതുബോധം അനാവശൃമാണ്.

English summary: How to Choose a Dog: Tips and Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com