ADVERTISEMENT

ശ്വാനപരിശീലന രംഗം കേരളത്തില്‍ വളര്‍ന്നുതുടങ്ങിയിട്ട് ഏകദേശം 5 വര്‍ഷം കഴിഞ്ഞതേയുള്ളൂ. പൊലീസിലും സിനിമയിലും മാത്രം കണ്ടുവന്നിരുന്ന അനുസരണയുള്ള നായ്ക്കള്‍ ഇന്ന് ഒട്ടേറെ വീടുകളിലെ താരങ്ങളാണ്. അതിന് നായ്ക്കളെ പ്രാപ്തരാക്കിയത് ചിട്ടയായ പരിശീലനമാണ്. നായ്ക്കളെ പരിശീലിപ്പിക്കുക എത്ര എളുപ്പമുള്ള ജോലിയല്ല. ക്ഷമയും അതിനൊപ്പം താല്‍പര്യവുമുണ്ടെങ്കില്‍ മാത്രമേ നായ്ക്കളെ ഓരോ കാര്യവും പഠിപ്പിച്ചെടുക്കാന്‍ കഴിയൂ.

നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്ന സ്‌കൂളുകള്‍ ഇന്ന് ഒട്ടേറെയുണ്ട് കേരളത്തില്‍. എന്നാല്‍, നായ്ക്കള്‍ക്ക് പരിശീലനം കൊടുക്കുന്നതിനുള്ള അറിവ് നേടാന്‍ ശ്വാനപ്രേമികളെ സഹായിക്കുന്ന സ്‌കൂളുകള്‍ വിരളമാണ്. പുതിയ തൊഴില്‍ സാധ്യത തുറന്നുതരുന്ന മേഖലകൂടിയാണ് ശ്വാന പരിശീലനം.

നായയുടെ ചിന്തകളും അവയുടെ പ്രവൃത്തികളും മനസിലാക്കി പരിശീലിപ്പിക്കുകയാണ് ഓരോ ശ്വാന പരിശീലകനും ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ പുസ്തകങ്ങളില്‍നിന്ന് മാത്രം ലഭിക്കുന്ന അറിവ് ഉപയോഗിച്ച് ഒരു മികച്ച പരിശീലകനാകാന്‍ കഴിയില്ല. അതിന് പ്രായോഗിക അറിവുകള്‍ക്കൂടി വേണം. ശ്വാന പരിശീലന ക്ലാസുകളില്‍ തിയറിക്കൊപ്പം പ്രാക്ടിക്കലും ഉണ്ടെങ്കില്‍ പഠനം കൂടുതല്‍ ഫലവത്താകും. മാത്രമല്ല, സ്വായത്തമാക്കിയ അറിവുകള്‍ നിരന്തരം പരിശീലനത്തിലൂടെ ഊട്ടിയുറപ്പിക്കുകയും വേണം.

ശ്വാന പരിശീലകര്‍ക്കുള്ള ട്രെയിനിങ്ങും നല്‍കുന്നു കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള മേടവടയില്‍ പ്രവര്‍ത്തിക്കുന്ന സാജന്‍ സജി സിറിയക് കെ9 ട്രെയിനിങ് സ്‌കൂള്‍. ട്രെയിനര്‍മാര്‍ക്കുള്ള 10 ദിവസത്തെ ട്രെയിനിങ് കോഴ്‌സ് ആണ് ഇവിടെയുള്ളത്. സാജന്‍ സജി സിറിയക് കെ9 ട്രെയിനിങ് സ്‌കൂളിലെ പരിശീലനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ചുവടെയുള്ള വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com