നായ്ക്കള്‍ കൂട്ടത്തോടെയെത്തി കൊന്നത് 15 മുയലുകളെ, കര്‍ഷകന് വലിയ നഷ്ടം

rabbit-death
SHARE

തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ കര്‍ഷകന് നഷ്ടമായത് 15 മുയലുകളെ. ആലപ്പുഴ പല്ലന സ്വദേശി റാഷിദ് ജബ്ബാറിന്റെ മുയല്‍ഫാമിലാണ് ഇന്നലെ രാത്രി നായ്ക്കള്‍ കൂട്ടതോടെയെത്തി ആക്രമണം അഴിച്ചുവിട്ടത്. മുയലുകളെ വളര്‍ത്തിയിരുന്ന ഷെഡ്ഡിന്റെ ഒരു വശം പൊളിച്ച് അകത്തു കടന്ന നായ്ക്കള്‍ കൂടുകള്‍ തട്ടിമറിച്ചിട്ട് കടിച്ചുകൊന്നത് നാലര മാസം പ്രായമായ മുയലുകളെയാണ്.

രണ്ടര വര്‍ഷമായി മുയലുകളെ വളര്‍ത്തുന്ന റാഷിദിന് 50 മുയലുകളുടെ മാതൃ-പിതൃശേഖരമാണുള്ളത്. ഇവയുടെ കുട്ടികളായ നൂറിലധികം കുഞ്ഞുങ്ങളും ഫാമിലുണ്ടായിരുന്നു. മാതൃ-പിതൃ ശേഖത്തിലേക്ക് ചേര്‍ക്കാന്‍ വളര്‍ത്തിക്കൊണ്ടുവന്ന 30 മുയലുകളില്‍ 15 എണ്ണത്തിനെയാണ് നായ്ക്കള്‍ കൊന്നത്. ഏകദേശം 15,000 രൂപയുടെ നഷ്ടം നായ്ക്കള്‍ വരുത്തിവച്ചിട്ടുണ്ടെന്ന് റാഷിദ് പറഞ്ഞു. രക്തത്തിന്റെ രുചിയറിഞ്ഞ നായ്ക്കള്‍ വീണ്ടും എത്താന്‍ സാധ്യതയുള്ളതിനാല്‍ മുയല്‍ ഷെഡ്ഡ് കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് റാഷിദ് ഇപ്പോള്‍.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA