നായ്ക്കൾക്കുമാകാം ട്രെയിൻ യാത്ര; എന്തൊക്കെ ശ്രദ്ധിക്കണം?

HIGHLIGHTS
  • നായയ്‌ക്കു വാക്‌സിനേഷൻ കൃത്യമായി എടുത്തതായിരിക്കണം
  • നായയ്ക്ക് ലോഹനിർമിതമായ ചെയിൻ (ലീഷ് ) ഉണ്ടായിരിക്കണം
dog-in-train
SHARE

സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് പലപ്പോഴും അത്യാവശ്യമായി പലയിടത്തും പോകേണ്ടിവരുമ്പോൾ വീട്ടിലുള്ള അരുമമൃഗങ്ങളെ (നായ, പൂച്ച) കൂടെ കൊണ്ടുപോകാൻ പറ്റാതെ വരാറുണ്ടല്ലോ. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവയെ ഒറ്റയ്ക്കിട്ടു പോകേണ്ടിവരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവയ്ക്കു ഭക്ഷണം നൽകാനും പരിചരിക്കാനും പ്രത്യേകം ആളെ ചുമതലപ്പെടുത്തേണ്ടിയും വരും. അതല്ലാതെ പിന്നെ ചെയ്യാവുന്നത് നായ്ക്കൾക്കുള്ള ഹോസ്റ്റലിൽ ഏൽപ്പിക്കുക എന്നതാണ്. പക്ഷേ ഒരു പരിചയവും ഇല്ലാത്ത ഒരാളെ തന്റെ പ്രിയപ്പെട്ട നായയെ ഏൽപ്പിച്ചു പോകുക എന്നത് പലർക്കും ചിന്തിക്കാൻകൂടി കഴിയാത്ത കാര്യമാണ്.

ഇത്തരം വിഷമഘട്ടങ്ങളിൽ അരുമമൃഗങ്ങളെ ഇന്ത്യയിൽ എവിടെയും കൂടെ കൊണ്ടുപോകനുള്ള ചെലവ് കുറഞ്ഞ സംവിധാനമാണ് ഇന്ത്യൻ റെയിൽവേയുടെ പാർസൽ സർവീസ്. പലർക്കും അറിയാത്ത ഒന്നായിരിക്കാമിത്. അതാതു റെയിൽവേ സ്റ്റേഷനുകളിലുള്ള പാർസൽ കേന്ദ്രത്തിൽലെത്തി നായയുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഫോം പൂരിപ്പിച്ചു നൽകിയാൽ വളരെ കുറഞ്ഞ ചെലവിൽ ഉടമ യാത്ര ചെയുന്ന അതേ ട്രെയിനിൽ കൂടെ കൂട്ടാം. പക്ഷേ കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • നായയ്‌ക്കു വാക്‌സിനേഷൻ കൃത്യമായി എടുത്തതായിരിക്കണം (Rabies & DHLP vaccines). വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.
  • നായ യാത്ര ചെയ്യാൻ മാനസികമായും ശരീരികമായും ആരോഗ്യമുള്ളതാണെന്ന് തെളിയിക്കുന്നതിനുള്ള ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം (ഈ സാക്ഷ്യപത്രം വെറ്ററിനറി ഡോക്ടറാണ് നൽകേണ്ടത്).
  • നായയ്ക്ക് ലോഹനിർമിതമായ ചെയിൻ (ലീഷ് ) ഉണ്ടായിരിക്കണം.
  • നായയെ പൊതു ഇടങ്ങളിൽ കൊണ്ടുപോകുമ്പോൾ അവർ അക്രമകാരിയായി കടികാതിരിക്കാൻ വേണ്ടി മാസ്ക് (dog muzzle) ഉണ്ടായിരിക്കണം (ഓരോ ഇനം നായ്ക്കളുടെ മുഖത്തിനു ചേരുന്ന വലുപ്പത്തിൽ പെറ്റ് ഷോപ്പുകളിൽ ലഭ്യമാണ്).
  • മേൽപ്പറഞ്ഞ സാധനങ്ങളും, സർട്ടിഫിക്കറ്റുകളുടെയും ഉടമയുടെ തിരിച്ചറിയൽ കാർഡിന്റെയും (adhaar) പകർപ്പ് കൈവശംവയ്ക്കുക.

നായയെ ഇടുന്നത് എവിടെ?

എല്ലാ ട്രെയിനുകളിലും ഏറ്റവും പിന്നിൽ ഗാർഡ് വിഭാഗമുണ്ട്. അതിൽ ഒരു ഡോഗ് ബോക്സ്‌ കാണാം. ആ ഡോഗ് ബോക്സിലാണ് ആണ് നായയെ പാർപ്പിക്കുക. ട്രെയിനിൽ ഉടമയുടെ ഒപ്പം ഇരുത്തി നായയെ കൊണ്ടുപോകാനും സംവിധാനമുണ്ട്‌. പക്ഷേ, അത് വളരെ ചെലവേറിയതാണ്. ഇവിടെ പറയുന്നത് ചെലവ് കുറഞ്ഞ മാർഗത്തെക്കുറിച്ചയതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല.

ചില പ്രശ്നങ്ങളുമുണ്ട്

നായയെ ട്രെയിനിൽ കൊണ്ടുപോകാമെങ്കിലും ചില പ്രശ്നങ്ങളുമുണ്ട്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിനിൽ വേറെ നായ ഉണ്ടെങ്കിൽ ആ ട്രെയിനിൽ മറ്റൊരു നായയെ കയറ്റാൻ സാധിക്കില്ല. കാരണം, ഒരു ട്രെയിനിൽ ഒരു ഡോഗ് ബോക്സ്‌ മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിനിൽ വേറെ നായയുണ്ടോ എന്ന് മുൻകൂട്ടി അന്വേഷിച്ചറിയണം. നേരിട്ട് അന്വേഷിക്കുന്നതാണ് ഏറ്റവും ഉചിതം.

പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് അരുമകളെയും കൊണ്ടുപോകാമെന്നതിനാൽ അരുമ ഒറ്റയ്ക്കാകുമെന്ന ബുദ്ധിമുട്ട് ഉടമയ്ക്ക് ഒഴിവാക്കാം. ഒരുപാടു പേർ ഈ സംവിധാനം ഉപയോഗിക്കുന്നതു മൂലം ഈ സേവനം കൂടുതൽ മെച്ചപ്പെട്ടതാകാനും ഇടയാകും.

നായയെ ട്രെയിനിൽ കൊണ്ടുപോകുന്ന വിഡിയോ കാണാം

English summary: How to carry your pet in train

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA