നായ്ക്കള്‍ക്കും കൃത്രിമബീജാധാനം; പുതിയ സാധ്യത തുറന്ന് ഡോ. അബ്ദുള്‍ ഹാഷിം

dr-hashim
SHARE

കന്നുകാലികളിലും ആടുകളിലും കൃത്രിമ ബീജാധാനം സര്‍വസാധാരണമായ കേരളത്തില്‍ നായ്ക്കളിലും ബീജാധാന സാധ്യത തുറന്ന് ഡോ. അബ്ദുള്‍ ഹാഷിം. കൊട്ടാരക്കര സ്വദേശിയായ ഡോ. അബ്ദുള്‍ ഹാഷിം ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട പെണ്‍നായയില്‍ കൃത്രിമബീജാധാനം നടത്തിയതാണ് നായ്‌പ്രേമികള്‍ക്ക് പുതിയ സാധ്യത തുറക്കുന്നത്.

ഇണചേരലിന് സാധിക്കാത്ത വിധത്തില്‍ പെണ്‍ നായയുടെ ജനനേന്ദ്രിയത്തിനുള്ള വൈകല്യമാണ് ഇത്തരത്തിലൊരു ഉദ്യമത്തിലേക്കെത്തിയത്. മികച്ച ഇനം നായയായതുകൊണ്ടുതന്നെ അണ്ഡവിസര്‍ജന സമയത്ത് ഇണചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും 6 മാസം കാത്തിരിക്കേണ്ടിവരുമായിരുന്നു. 

ഇണചേരാന്‍ സാധിക്കാത്ത വിധത്തില്‍ അംഗവൈകല്യമുള്ള നായ്ക്കളിലും ഇത്തരത്തില്‍ കൃത്രിമബീജാധാനം സാധ്യമാകും. വിദേശയിനം നായ്ക്കള്‍ മിക്കപ്പോഴും ഇണചേരാന്‍ വിസമ്മതിക്കാറുമുണ്ട്. കൃത്യമായ അണ്ഡവിസര്‍ജന സമയത്ത് ഇണചേരല്‍ സാധ്യമാകാത്ത പക്ഷം ഉടമയ്ക്ക് വലിയ നഷ്ടവുമുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ കൃത്രിമബീജാധാനം സാധ്യമാണെന്ന് ഡോ. ഹാഷിം കര്‍ഷകശ്രീയോടു പറഞ്ഞു.

ആണ്‍നായയില്‍നിന്ന് ശുക്ലം ശേഖരിച്ചാണ് പ്രത്യേക ഉപകരണം വഴി പെണ്‍നായയില്‍ നിക്ഷേപിച്ചത്. അണുനശീകരണം നടത്തിയ പ്രത്യേക കുപ്പിയിലായിരുന്നു ശുക്ലം ശേഖരിച്ചത്. ഈ രീതിയില്‍ ബീജാധാനം നടത്തുന്നതിലൂടെ ഗര്‍ഭധാരണം സാധ്യമാകാത്ത ഒട്ടേറെ നായ്ക്കള്‍ കൈവശമുള്ള ഒട്ടേറെ ശ്വാനപ്രേമികള്‍ക്ക് ആശ്വാസമാകും.

English summary: Artificial Insemination in Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA