ഇത് റഷ്യയുടെ സ്വകാര്യ അഹങ്കാരമായ നായ ഇനം, ആകെയുള്ളത് 40 എണ്ണം മാത്രം

HIGHLIGHTS
  • 40ഉം എയ്‌റോ ഫ്‌ലോട്ടിന്റെ കൈവശം
  • തണുത്ത താപനിലയിലും ഒരു മടുപ്പും കൂടാതെ ജോലി ചെയ്യാനുള്ള കഴിവുണ്ട്
russian-dog
SHARE

ലോകത്തിലെ ഏറ്റവും മികച്ച സ്‌നിഫര്‍ നായ്ക്കള്‍ ഏതെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ 'സുലിമോവ്' അല്ലെങ്കില്‍ 'ഷലൈക' എന്ന് ഉത്തരം പറയണ്ടി വരും. അധികം അറിയപ്പെടാതെ റഷ്യന്‍ കൈകളില്‍ മാത്രം ഒതുങ്ങുന്ന ഈ ജനുസ് കുറുക്കനും നായയും തമ്മില്‍ ചേര്‍ന്നുണ്ടായ ഒരു സങ്കരയിനമാണ്.

എന്തിലും തങ്ങള്‍ അതികായരായിരിക്കണമെന്ന് പിടിവാശിയുണ്ടായിരുന്ന USSR 1923ല്‍ സ്ഥാപിതമായ  തങ്ങളുടെ എയ്‌റോ ഫ്‌ലോട്ട് എന്നറിയപ്പെടുന്ന റഷ്യന്‍ എയര്‍ലൈന്‍സിന്റെ സുരക്ഷയ്ക്കു വേണ്ടി ലോകത്തിലെ ഏറ്റവും മികച്ച സ്‌നിഫര്‍ നായകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ അന്നേ ആരംഭിച്ചിരുന്നു. പല നായ്ക്കളെ മാറിമാറി പരീക്ഷിച്ച എയ്‌റോഫ്‌ലോട്ട് അവസാനം 1975ല്‍ റഷ്യന്‍ ബയോളജിസ്റ്റും ബ്രീഡറുമായിരുന്ന ക്ലിം സുലിമോവ് പുതിയൊരു പരീക്ഷണത്തിന് എത്തിച്ചേര്‍ന്നു. കുറുക്കന്മാരെ നായ്ക്കളുമായി ചേര്‍ത്ത് പുതിയ ഒരു പരീക്ഷണം. അതേത്തുടര്‍ന്ന് ഫിന്‍ലന്‍ഡ് ബ്രീഡായ രണ്ട് ലെപ്പോനിയന്‍ ഹെര്‍ഡറുകളെ രണ്ട് കുറുക്കന്മാരുമായി ചേര്‍ത്ത് ഒരു പുതിയ ജനുസിന് രൂപം കൊടുത്തു.

ശക്തമായ ഘ്രാണശക്തിയുണ്ടായിരുന്നു പുതിയ ജനുസിനെ എത്ര ശ്രമിച്ചിട്ടും തങ്ങളുടെ ആവിശ്യങ്ങള്‍ക്കുതകുന്ന രീതിയില്‍ പരിശീലിപ്പിച്ചെടുക്കുന്നത് ഒരു കീറാമുട്ടിയായി മാറിയപ്പോള്‍ ആ പുതിയ നായകളെ വീണ്ടും സൈബീരിയന്‍ ഹസ്‌കികളുമായി ഇണ ചേര്‍ത്ത് പുതിയ ഒരു തലമുറ രൂപം കൊണ്ടു. അവര്‍ അതുല്യമായ ഘ്രാണശക്തി ഉള്ളവരായിരുന്നെങ്കിലും അവരെ അവര്‍ക്കുതകുന്ന രീതിയില്‍ പരിശീലിപ്പിച്ചെടുക്കുക എന്നത് അപ്പോഴും ഒരു വലിയ പ്രശ്‌നം തന്നെ ആയിരുന്നു. ആദ്യം ഉപയോഗിച്ച ലെപ്പോനിയന്‍ ഹെര്‍ഡര്‍മാരെ തന്നെ വീണ്ടും ഉപയോഗിച്ചു പിന്നീട് ഫോക്‌സ്‌ടെറിയര്‍, സ്പിറ്റ്‌സ് തുടങ്ങിയ ബ്രീഡുകളില്‍ കൂടി സഞ്ചരിച്ച പരീക്ഷണം ഇന്ന് കാണുന്ന പരിണാമത്തിലെത്തിച്ചേര്‍ന്നു.

നിലവില്‍ ഇപ്പോള്‍ 40 സുലിമോവുകള്‍ മാത്രമാണ് ഉള്ളതെന്നാണ് കണക്ക്. 40ഉം എയ്‌റോ ഫ്‌ലോട്ടിന്റെ കൈവശം മാത്രമാണ് ഉള്ളത്. റഷ്യയ്ക്ക് പുറത്തുള്ള ലോകത്ത് ഈ ഇനത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് കൂടുതലായൊന്നും അറിയില്ല. എങ്കിലും, അവര്‍ ചടുലരും, ദീര്‍ഘനേരം ജോലി ചെയ്യാന്‍ കഴിയുന്നവരുമാണ്. 3/4 നായയും 1/4 കുറുക്കനുമായ ഇവര്‍ക്ക് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയിലും, ഒരു റെയിന്‍ഡിയറിനെപ്പോലെ -70 (മൈനസ് 70) ഡിഗ്രി സെല്‍ഷ്യസ് വരെ തണുത്ത താപനിലയിലും ഒരു മടുപ്പും കൂടാതെ ജോലി ചെയ്യാനുള്ള കഴിവുണ്ട്.

എയ്റോഫ്‌ലോട്ടിന്റെ കെന്നലുകളില്‍, നായ്ക്കുട്ടികള്‍ക്ക് മൂന്നു മാസം മുതല്‍ പരിശീലനം നല്‍കുന്നു, എങ്കിലും അവരുടെ ഭാവിയിലെ തൊഴില്‍ സ്ഥലവുമായി പരിചിതമാകാന്‍ സഹായിക്കുന്നതിന് ഒരു മാസം പ്രായം മുതല്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങുന്നു. സ്‌ഫോടക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന 12 ഘടകങ്ങള്‍ മണത്തറിയാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. സുലിമോവുകളുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും ഒരു പരിധിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. കാരണം ഇവര്‍ ഇപ്പോഴും റഷ്യയുടെ മാത്രം സ്വകാര്യ അഹങ്കാരവും അഭിമാനവും ആണ്. റഷ്യയുടെ മാത്രം.

English summary: Russian Sniper Dog

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA