ADVERTISEMENT

സംസ്ഥാനത്ത് നാളെ രാവിലെ 6 മുതല്‍ സംമ്പൂര്‍ണ ലോക്ഡൗണ്‍ ആരംഭിക്കുകയാണ്. അടിയന്തിര ആവശ്യങ്ങള്‍ ലോക്ഡൗണില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അനാവശ്യ കാര്യങ്ങള്‍ അവശ്യകാര്യങ്ങളാണെന്നു വരുത്തിത്തീര്‍ക്കുന്നവര്‍ ഒട്ടേറെയുണ്ടെന്നത് കഴിഞ്ഞ ലോക്ഡൗണിലെ അനുഭവം. 

ലോക്ഡൗണിനെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീട്ടിലെ ഒരു വളര്‍ത്തുമൃഗത്തെയോ പക്ഷിയേയോ കൂടെ കൂട്ടി പുറത്തിറങ്ങുന്നവര്‍ ഏറെയുണ്ടായിരുന്നുവെന്ന് പറയുന്നത് വെറ്ററിനറി ഡോക്ടര്‍മാര്‍തന്നെയാണ്. അടിയന്തിര സേവനങ്ങളില്‍ വെറ്ററിനറി സേവനങ്ങളും ഉള്‍പ്പെടുമെങ്കിലും സ്വന്തം ആരോഗ്യത്തിനൊപ്പം മറ്റുള്ളവരുടെ ആരോഗ്യത്തിനും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും പരിഗണന നല്‍കി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പറയുന്നു.

പശുവിന് വിഷമപ്രസവം, പ്രസവശേഷം വീണുപോകല്‍, പക്ഷിമൃഗാദികള്‍ക്ക് സാരമായ പരിക്ക് തുടങ്ങി അടിയന്തിര സ്വഭാവമുള്ള ആവശ്യങ്ങള്‍ക്കു മാത്രം വെറ്ററിനറി ഡിസ്‌പെന്‍സറിയെ സമീപിക്കുക. അടുത്തുള്ള വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജന്റെ നമ്പര്‍ കരുതിവയ്ക്കുക. വിളിച്ച് ചോദിച്ചതിനുശേഷം മാത്രം ഡോക്ടറുടെ നിര്‍ദേശപ്രകാരം നേരിട്ട് ആശുപത്രിയില്‍ എത്തുക. അല്ലാത്തപക്ഷം, ഫോണ്‍വഴി ചികിത്സ തേടുക.

പ്രതിരോധ കുത്തിവയ്പ്പുകള്‍, വിരമരുന്നുകള്‍, കൃത്രിമബീജാധാനം എന്നിവ ഈ സമയത്ത് തല്‍ക്കാലം ഒഴിവാക്കാം. 

ആശുപത്രിയില്‍ എത്തേണ്ട സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. മാത്രമല്ല ഒരു മൃഗത്തിനൊപ്പം ഒരാള്‍ മാത്രം മതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com