എന്നും രാവിലെ 4ന് ഹാജരാകും, പൊലീസിലെ ജിമ്മന്മാരുടെ സ്വന്തം സൂസി

susi-dog
SHARE

പൊലീസ് നായ്ക്കള്‍ മാത്രമല്ല കേരള പൊലീസിന്റെ ഭാഗമായുള്ളത്. ആവോളം സ്‌നേഹം പങ്കുവയ്ക്കുന്ന നാടന്‍ നായ്ക്കളും പൊലീസ് ഉദ്യോഗസ്ഥരുടെ ഇഷ്ടതാരങ്ങളാണ്. ഇടുക്കി ജില്ലയിലെ ചെറുതോണി എആര്‍ ക്യാമ്പിലെ അന്തേവാസിയാണ് ഈ പറയുന്ന കഥയിലെ താരം. എആര്‍ ക്യാമ്പിനു സമീപം തെരുവുനായ പെറ്റിട്ട കുഞ്ഞാണ് സൂസി. കൂടെയുണ്ടായിരുന്ന മറ്റു കുഞ്ഞുങ്ങളെ ആരൊക്കെയോ കൊണ്ടുപോയി. അവസാനം അവശേഷിച്ചത് സൂസി മാത്രം. അവളുടെ സംരക്ഷണം ഏറ്റെടുത്തത് എആര്‍ ക്യാമ്പിലെ ജിംനേഷ്യത്തിന്റെ ചുമതലയുള്ള എസ്‌ഐ ബിജുവും. 

രാവിലെ 4ന് ബിജു ജിം തുറക്കുമ്പോള്‍ സൂസിയും അവിടെ ഹാജരാകും. ജിമ്മില്‍ എത്തുന്ന പൊലീസുകാരോടെല്ലാം വളരെ സ്‌നേഹത്തോടെ പെരുമാറുന്ന അവളെ എല്ലാവര്‍ക്കും വലിയ കാര്യമാണ്. ബിജുവിനൊപ്പമാണ് മുഴുവന്‍ സമയവും. സൂസിക്കുള്ള വാക്‌സിനേഷനും മരുന്നുമെല്ലാം നല്‍കിയാണ് നായസ്‌നേഹികൂടിയായ ബിജു അവളെ സംരക്ഷിക്കുന്നത്. ജിംനേഷ്യം അടയ്ക്കുന്നതു വരെ അവളും അവിടെയുണ്ടാകും. 

പൊലീസ് ഉദ്യോഗസ്ഥര്‍ വര്‍ക്കൗട്ട് ചെയ്യുന്നതും നോക്കി അവരുടെയൊപ്പം ഇരിക്കുകയാണ് സൂസിയുടെ ഇഷ്ട വിനോദം.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA