വലിയൊരു കഥ വാക്കുകളില്ലാതെ മണത്തില്‍നിന്നു വ്യാഖ്യാനിച്ചെടുക്കുന്നവര്‍

HIGHLIGHTS
  • നായ്ക്കളുടെ മൂക്കിന്റെ പ്രവര്‍ത്തന രീതി മനുഷ്യന്റെതില്‍നിന്ന് വളരെ വ്യത്യസ്തമാണ്
dog-nose
SHARE

നായ്ക്കളുടെ ഘ്രാണശക്തിയുടെ അതീന്ദിയ തലങ്ങളെക്കുറിച്ച് വ്യാപക ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ സെന്‍സറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്ന ജയിംസ് വാക്കര്‍, ബ്രന്‍ ക്രേവന്‍, 'inside of dog'എന്ന പുസ്തകം എഴുതിയ അലക്‌സാന്‍ഡ്രേ ഹോറോവിറ്റ്‌സ് എന്നിവരുടെ ഗവേഷണങ്ങള്‍ വളരെ അധികം ശ്രദ്ധേയമായവയാണ്. മണം വേര്‍തിരിച്ചറിയാന്‍ കഴിയുന്ന olfactory receptors മനുഷ്യനില്‍ 5 മുതല്‍ 6 മില്യന്‍ വരെ ഉള്ളപ്പോള്‍ നായ്ക്കളില്‍ അത് 220 മില്യന്‍ മുതല്‍ 300 മില്യന്‍ വരെയാണ്. മണത്തെ വിശകലനം ചെയ്യുന്നതിനായി നീക്കിവച്ചിരിക്കുന്ന ഒരു നായയുടെ തലച്ചോറിന്റെ ഭാഗം ആനുപാതികമായി പറഞ്ഞാല്‍ നമ്മുടേതിനേക്കാള്‍ 40 മടങ്ങ് വലുതാണ്.

അവരുടെ മൂക്ക് സംസാരിക്കുന്നില്ലെങ്കിലും ആശയവിനിമയം നടത്തുന്നുണ്ട്. ഒരു മനുഷ്യശരീരത്തില്‍നിന്ന് ഒരു മിനിറ്റില്‍ 50 മില്യന്‍ കോശങ്ങള്‍ അന്തരീക്ഷത്തില്‍ കൊഴിഞ്ഞു വീഴുന്നുണ്ട്. അത് നമ്മുടെ നായ്ക്കളുടെ മൂക്കിന് ഗോചരവുമാണ്. കിട്ടുന്ന ഓരോ മണത്തില്‍നിന്നും വലിയൊരു കഥ തന്നെ അവര്‍ വാക്കുകളില്ലാതെ വ്യാഖ്യാനിച്ചെടുക്കും. ഒരു വ്യക്തിയെയൊ മൃഗങ്ങളെയൊ കേവലം മണക്കുന്നതിലൂടെ, പരിചിതനാണൊ അപരിചിതനാണൊ, മണക്കപ്പെട്ടവന്റെ മാനസികാവസ്ഥ അത് എന്തുതന്നെ ആയാലും, ഏതെങ്കിലും അസുഖ ബാധിതനാണോ എന്നൊക്കെ വിശദമായി ഒരു നായയ്ക്ക് നിര്‍ണ്ണയിക്കാന്‍ കഴിയും. 

സൈക്കോളജിസ്റ്റും നായക്കളെക്കുറിച്ച് വളരെയധികം പരീക്ഷണങ്ങളും നടത്തിയ 'The intelligence of dogs' എന്ന പ്രശസ്ത പ്രബന്ധത്തിന്റെ രചയിതാവുമായ സ്റ്റാന്റലി കോറന്‍ നടത്തിയ ഒരു പരീക്ഷണമായിരുന്നു 10 നില ഉയരമുള്ള ഒരു കെട്ടിടത്തില്‍ മനുഷ്യ വിയര്‍പ്പിന്റെ ഘടകമായ ബ്യൂട്ടിറിക് ആസിഡ് ഒരു ഗ്രാം ബാഷ്പീകരിക്കുകയാണെങ്കില്‍ ആ സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ തന്നെ അവര്‍ അതിന്റെ സാന്നിധ്യം മനസ്സിലാക്കുന്നു എന്നത്. ഏറ്റവും ആധുനികമായി ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ Journel of competitive pshycology യില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒരു നായയ്ക്ക് അതിന്റെ ട്രാക്ക് തുടങ്ങുമ്പോള്‍ തന്നെ ട്രാക്കിലെ മണം അനുസരിച്ച് എന്താണ് താന്‍ കണ്ടുപിടിക്കാന്‍ പോകുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കുന്നു എന്നാണ്.

നായ്ക്കളുടെ മൂക്കിന്റെ പ്രവര്‍ത്തന രീതി മനുഷ്യന്റെതില്‍നിന്ന് വളരെ വ്യത്യസ്തമാണ്. മനുഷ്യര്‍ ശ്വസിക്കുന്നതും, മണം പിടിക്കുന്നതും ഒരേ വായുസഞ്ചാര മാര്‍ഗ്ഗത്തില്‍ കൂടിയാണ്, എന്നാല്‍ നായ്ക്കള്‍ ശ്വസിക്കുമ്പോള്‍ അവരുടെ നിശ്വാസത്തെ രണ്ട് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വേര്‍തിരിക്കപ്പെടുന്നു. പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകനായിരുന്ന ബ്രെന്റ് ക്രേവന്‍ ഒരു കഡാവര്‍ ലാബ്രഡോറിന്റെ മൂക്കിന്റെ എംആര്‍ഐ സ്‌കാനുകള്‍ വച്ച് വിശദമായിട്ട് വിവരിച്ച് തരുന്നുണ്ട്.

dog-nose-1

ചിത്രം 1

നായ്ക്കളുടെ കണ്ണിന് പിറകിലായി തലച്ചോറിനോടു ചേര്‍ന്നുള്ള ചുരുളുകളുടെ ആകൃതിയില്‍ ഉള്ളതാണ് നായ്ക്കളുടെ ഘ്രാണ സംബന്ധമായ സ്ഥലം.

dog-nose-2

ചിത്രം 2

ഇവിടെ നായ എടുക്കുന്ന ശ്വാസം രണ്ടു വിഭാഗങ്ങളായി നീല നിറത്തില്‍ കൊടുത്തിരിക്കുന്ന വിഭാഗം ശ്വാസോച്ഛാസത്തിനു വേണ്ടി ശ്വാസകോശത്തിലേക്കും ചുവപ്പ് നിറത്തില്‍ കൊടുത്തിരിക്കുന്ന വിഭാഗം ഘ്രാണ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി തലച്ചോറിനടുത്തുള്ള ചുരുളുകളോട് കൂടിയ സ്ഥലത്തേക്കു സഞ്ചരിക്കുകയും ചെയ്യുന്നു. ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കില്‍ മനുഷ്യന്‍ ശ്വസിക്കുമ്പോള്‍ മൂക്കിലെ വായു സഞ്ചാര പാതയില്‍ മൂക്കിന്റെ മുകള്‍ ഭാഗത്ത് ഒരു ചെറിയ ഭാഗത്താണ് മണം തിരിച്ചറിയുന്നത്. എന്നാല്‍ നായ്ക്കളില്‍ അവര്‍ ശ്വസിക്കുന്നതിന്റെ ഒരു നല്ല ഭാഗം മൂക്കിന് പുറകിലുള്ള ഓള്‍ഫാക്ഷനുവേണ്ടി കേന്ദ്രീകൃതമായ ഒരു ഗുപ്ത സ്ഥലത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.

dog-nose-3

ചിത്രം 3

ആധുനിക പഠനങ്ങള്‍ സെക്കന്‍ഡറി ഓള്‍ഫാക്ടറി സിസ്റ്റത്തെക്കുറിച്ച് പറയുന്നുണ്ട്. ഇത് മൂക്കിന് അറ്റത്തായി സ്ഥിതി ചെയ്യുന്നു.

ഇനിയും ഗവേഷണങ്ങള്‍ വന്ന് കൊണ്ടും, വരാനും ഇരിക്കുന്നു. നമ്മുക്ക് കാത്തിരിക്കാം. 

English summary: How Dogs Use Smell to Perceive the World

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA