ഫീഡിങ് ട്യൂബ് തൊണ്ടയില്‍ കുരുങ്ങി തത്തക്കുഞ്ഞ്; പക്ഷിപരിപാലകര് ശ്രദ്ധിക്കേണ്ടത്
Mail This Article
×
അലങ്കാര പക്ഷികളുടെ പരിപാലനത്തില്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ് അവയ്ക്ക് കൃതിമ തീറ്റ നല്‍കുന്നത്. ഇതിനായി വിപണിയില്‍ പ്രത്യേക ഫീഡിങ് സിറിഞ്ചുകളുണ്ട്. എന്നാല്‍, ചിലര്‍ അതിനു പകരം സൈക്കിള്‍ ട്യൂബ് പോലെ പ്ലാസ്റ്റിക് ട്യൂബുകള്‍ ഉപയോഗിക്കും. അപ്പോള്‍, പക്ഷി തന്നെ അറിയാതെ വിഴുങ്ങാന്‍ സാധ്യതയുണ്ട്. അതു ഭക്ഷണം കഴിക്കാതിരിക്കാനും പിന്നീട് മരണം വരെ സംഭവിക്കാനും കാരണമാകും. അതിനാല്‍ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ഹാന്‍ഡ് ഫീഡിങ് ഫോര്‍മുല നല്കുമ്പോള് അതീവ ശ്രദ്ധ ആവശ്യമാണ്. അത്തരത്തില്‍ ഫീഡിങ് സിറിഞ്ചിലെ ട്യൂബ് തൊണ്ടയില്‍ കുരുങ്ങിയ പക്ഷിക്കുഞ്ഞാണ് ചുവടെയുള്ള വിഡിയോയിലുള്ളത്. ട്യൂബ് പൂര്‍ണമായും ഉള്ളിലേക്ക് കടക്കാതിരുന്നതിനാല്‍ ശസ്ത്രക്രിയ വേണ്ടിവന്നില്ല. കോഴിക്കോട് മൈക്കാവ് വെറ്ററിനറി ഡിസ്പന്‍സറിയിലെ സര്‍ജനായ ഡോ. സി.ജെ. നിതിനാണ് അപകടാവസ്ഥയിലായ പക്ഷിക്കുഞ്ഞിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നത്. വിഡിയോ കാണാം...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.