ADVERTISEMENT

തന്റെ അരുമകളായ രണ്ടു പേര്‍ മലയാള ചലച്ചിത്ര രംഗത്തെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിന്നതിന്റെ ത്രില്ലിലാണ് കണ്ണൂര്‍ സ്വദേശിയും പെറ്റ്‌സ്റ്റേഷന്‍ എന്ന അരുമസംരംഭത്തിന്റെ ഉടമയുമായ സാബിര്‍. മനോരമ ഓണ്‍ലൈന്റെ കലണ്ടര്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് സാബിറിന്റെ എമുവും ഒട്ടകപ്പക്ഷിയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അണിനിരന്നത്. സാബിറിന്റെ എമുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം മോഹന്‍ ലാല്‍ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനാശംസകള്‍ക്കൊപ്പം മനോരമ ഓണ്‍ലൈനും കലണ്ടര്‍ ചിത്രം പുറത്തുവിട്ടു.

calendar-photo-6
ഫോട്ടോഷൂട്ട് ലൊക്കേഷന്‍

ലോകത്തിലെ ഏറ്റവും വലിയ പക്ഷിയായ ഒട്ടകപ്പക്ഷിയും സെലിബ്രിറ്റി വിത്ത് പെറ്റ്‌സ് കലണ്ടര്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പമാണ് ഒട്ടകപ്പക്ഷി എത്തുക. ഫോട്ടോഷൂട്ട് പൂര്‍ത്തിയായെങ്കിലും ചിത്രം പുറത്തു വിട്ടിട്ടില്ല. വൈകാതെ മനോരമ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പില്‍ ആ ചിത്രവും ഇടംപിടിക്കും.

ജോയി ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് മനോരമ കലണ്ടര്‍ ആപ് 2021 പുറത്തിറക്കിയിരിക്കുന്നത്. ഫാഷന്‍ മോംഗറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

calendar-photo-3
സാബിര്‍ കുതിരകള്‍ക്കൊപ്പം

പത്തു വര്‍ഷത്തോളമായി എക്‌സോട്ടിക് പെറ്റ്‌സിനെ വളര്‍ത്തുന്ന സാബിറിന് ഒരു ജോടി എമുപ്പക്ഷികളാണുള്ളത്. 4 വയസ് പ്രായമുള്ള അവ ഇത്തവണ മുട്ടയിട്ടു തുടങ്ങിയിട്ടുണ്ട്. ഇണക്കി വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഒട്ടകപ്പക്ഷിയെ എത്തിച്ചത്. അതിനാല്‍ ഒരെണ്ണം മാത്രമാണ് കൈവശമുള്ളത്.

calendar-photo-5
സാബിര്‍ പേര്‍ഷ്യന്‍ പൂച്ചയുമായി

ഇവ കൂടാതെ കുതിരകള്‍, മാര്‍മൊസെറ്റ് മങ്കി (പോക്കറ്റ് മങ്കി), ഹാംസ്റ്റര്‍, ഹെഡ്ജ് ഹോഗ്, കംബോഡിയന്‍ സ്‌കുരല്‍, ഇഗ്വാന, ഷുഗര്‍ ഗ്ലൈഡര്‍, പ്രാവുകള്‍, പേര്‍ഷ്യന്‍ പൂച്ചകള്‍, ബാന്‍ഡഡ് മൈസ്, ഫെരറ്റുകള്‍ എന്നിവയും സാബിറിന്റെ പക്കലുണ്ട്. 

calendar-photo-4
സാബിര്‍ ബ്ലൂ ഗോള്‍ഡ് മക്കാവിനൊപ്പം

പരമ്പരാഗത കലണ്ടറിലെ വിവരങ്ങള്‍ക്കു പുറമെ മൊബൈല്‍ ഓര്‍ഗനൈസറായും പ്രവര്‍ത്തിക്കുമെന്നതാണ് മനോരമ കലണ്ടര്‍ ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റു വിവരങ്ങളും ആപ് ഓര്‍മപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി തീരുന്ന ദിവസം ഓര്‍ക്കാന്‍ ഇന്‍ഷുറന്‍സ് എന്ന വിഭാഗമുണ്ടാക്കി ഓര്‍മപ്പെടുത്താന്‍ ആവശ്യപ്പെടാം. ഓര്‍മപ്പെടുത്തല്‍ സന്ദേശം ഇ-മെയില്‍ ആയും ലഭിക്കും. മീറ്റിങ്ങുകള്‍, ജന്മദിനങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.

calendar-photo-2
ഫോട്ടോഷൂട്ട് ലൊക്കേഷന്‍

മൊബൈല്‍ കലണ്ടര്‍, ഗൂഗിള്‍ കലണ്ടര്‍ എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങള്‍ എക്‌സെല്‍ ഫയലുകള്‍ ആയി സൂക്ഷിക്കാം. 

ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ പ്ലേസ്റ്റോറും ഐഫോണില്‍ ആപ്പിള്‍ ആപ് സ്റ്റോറും സന്ദര്‍ശിച്ച് കലണ്ടര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Android       IOS

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com