ADVERTISEMENT

കൊച്ചു കുട്ടികള്‍ക്ക് എല്ലാം കൗതുകമാണ്, എല്ലാം വലിയ കാര്യവുമാണ്, പ്രത്യേകിച്ച് വീട്ടിലെ അരുമ പക്ഷിമൃഗാദികളോട്. അത്തരത്തില്‍ വീട്ടിലെ വളര്‍ത്തുകോഴികളുടെ കൊത്ത് ചോദിച്ചുവാങ്ങുന്ന കൊച്ചു മിടുക്കനാണ് വിഡിയോയിലുള്ളത്. കോഴിക്കോട് ജില്ലാ വെറ്ററിനറി ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോജു ജോണ്‍സന്റെ മകന്‍ ജോണ്‍ പോള്‍ ജോണ്‍സ് ആണ് വിഡിയോയിലെ താരം. 

മുട്ടിലിഴഞ്ഞു തുടങ്ങിയ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ മുട്ട കഴിച്ചും കൂടെ കളിച്ചും തുടങ്ങിയതാണ് 5 കോഴിയമ്മകളുമായുള്ള ജോണ്‍ പോളിന്റെ കൂട്ടുകെട്ട്. ചോദിച്ചു വാങ്ങുന്ന കൊത്തുകള്‍ക്ക് കണക്കില്ല. വാങ്ങാന്‍ മടിയുമില്ല. ആവോളം സ്‌നേഹവും മുട്ടകളും നല്‍കി ഒരു കുഞ്ഞു മനസിനെ സഹജീവികളോടൊത്ത് അതിജീവിക്കാന്‍ പഠിപ്പിക്കുകയാണ് കോഴിയമ്മകള്‍. ഈ കോവിഡ് കാലത്തും ഈ ചങ്ങാത്തം തുടരുന്നു. 

kid-with-hen

കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് സര്‍ക്കാരിന്റെ 'സുഭിക്ഷ കേരളം' പദ്ധതിക്കു പിന്തുണയുമായി കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത 'REAR A LAYER challenge' കോഴിക്കോട് ജില്ലയില്‍ 25 വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് കോഴിയും കൂടും നല്‍കിയാണ് നടപ്പാക്കിയത്. മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടി  ഉദ്ഘാടനം ചെയ്ത പദ്ധതി കോവിഡിനെ തോല്‍പ്പിച്ച് കുഞ്ഞുമനസുകളെ തലോലിച്ച് 'സുഭിക്ഷ കേരളം' യാഥാര്‍ഥ്യമാക്കി മുന്നോട്ട് പോവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com