ADVERTISEMENT

എന്റെ പശുവിന്റെ പിൻകാലുകളുടെ താഴെ തൊലിപ്പുറത്ത് ഉഴുത നിലം പോലെ വിണ്ടുകീറി പൊറ്റൻ വന്നിരിക്കുന്നു. വേദനയും നടക്കാൻ ബുദ്ധിമുട്ടുമുണ്ട്. ഇത് കാലിത്തീറ്റയുടെ പ്രശ്നം കൊണ്ടാണോ. ചികിത്സയും രോഗപ്രതിരോധ മാർഗവും എന്ത്?- വി. ബാലചന്ദ്രൻ, കാലടി

കന്നുകാലികളെ ബാധിക്കുന്ന ഡെർമറ്റോഫിലോസിസ് എന്ന ത്വഗ്രോഗമാണിത്.  കാരണം  ബാക്ടീരിയയാണ്. കാലിത്തീറ്റയുമായി ബന്ധമില്ല. രോഗബാധയുള്ള ഭാഗം ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ കഴുകണം. പൊറ്റനുകൾ ഉരച്ചുതേച്ചു കഴുകണം. ടിംചർ അയോഡിനും ഗ്ലിസറിനും സമാസമം എടുത്ത് രോഗബാധയുള്ള ഭാഗത്തു രാവിലെയും വൈകിട്ടും സ്പ്രേ ചെയ്യുക. ബാക്ടീരിയരോഗമായതിനാൽ ആന്‍്റിബയോ ട്ടിക് ഔഷധം വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം കുത്തിവയ്ക്കണം. വേദനസംഹാരികൾ നൽകണം. ത്വഗ്രോഗമുള്ള ഭാഗത്ത് ഈച്ച മുട്ടയിട്ട് പുഴു മുറിവ് (Maggot wound) വരാതിരിക്കാൻ പശുവിന്റെ ദേഹത്തും തൊഴുത്തിലും ഈച്ചമരുന്നു തളിക്കണം. ഈച്ചയെ അകറ്റുന്ന ലേപനങ്ങൾ രോഗഭാഗത്തു പുരട്ടുക. തൊഴുത്തിലെ ഈർപ്പം കുറയ്ക്കണം. രോഗബാധയുള്ള കന്നുകാലികളെ തൊഴുത്തിനു പുറത്ത് കെട്ടി  ചികിത്സിക്കുന്നതു നന്ന്.  നാടൻ ചികിത്സയായി ആനത്തകരയും പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ച് പുറമെ പുരട്ടാം. തീറ്റയിലൂടെ ജീവകം എ,  ജീവകം ഇ, സെലനിയം എന്നിവ അടങ്ങിയ സപ്ലിമെന്റുകൾ നൽകണം.

English summary: Cattle Hoof Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com