ലേഡി സൂപ്പർസ്റ്റാറിനൊപ്പം സ്റ്റാറായി സിംബ: വൈറൽ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിൽ ജിതിൻ

HIGHLIGHTS
  • പരിചരണവും ശ്രദ്ധയും അൽപം കൂടുതൽ വേണമെന്ന് ജിതിൻ
great-dane-dog
സിംബയ്‌ക്കൊപ്പം ജിതിൻ (ഇടത്ത്), മഞ്ജു വാരിയർ (വലത്ത്)
SHARE

മഞ്ഞു പുതഞ്ഞ മലനിരകളിൽ ആജാനുബാഹുവായ ഗ്രേറ്റ് ഡെയ്ൻ ഇനം നായയ്ക്കൊപ്പം രാജ്ഞി കണക്കെ നിൽക്കുന്ന മഞ്ജു വാരിയർ. കഴിഞ്ഞ ദിവസം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ഇതിനോടകംതന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടറിനുവേണ്ടി സംഘടിപ്പിച്ച ഫോട്ടോഷൂട്ട് ചിത്രമാണിത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് മനോരമ കലണ്ടർ ആപ് 2021 ഒരുക്കുന്നത്.

great-dane-2
മഞ്ജു വാരിയർക്കൊപ്പം ജിതിനും സിംബയും ഫോട്ടോഷൂട്ട് ലൊക്കേഷനിൽ

മഞ്ജു വാരിയർക്കൊപ്പം ഭീകരനായി തന്റെ സിംബയും സ്ഥാനംപിടിച്ചതിന്റെ സന്തോഷത്തിലാണ് മൂവാറ്റുപുഴ പൈങ്ങോട്ടൂർ രണ്ടുകല്ലിങ്കൽ ആർ.പി. ജിതിൻ. വർഷങ്ങളായി ഗ്രേറ്റ് ഡെയ്ൻ നായ്ക്കളെ വളർത്തുന്ന ജിതിന്റെ രണ്ടു നായ്ക്കളെയാണ് ഫോട്ടോഷൂട്ടിനായി തൃശൂരുള്ള ലോക്കേഷനിൽ എത്തിച്ചത്. ഫോട്ടോഷൂട്ടിന് നറുക്ക് വീണത് സിംബയ്ക്കും. ഇന്ത്യൻ ചാംപ്യനാണ് ജിതിന്റെ സിംബ.

great-dane-dog-1

പ്ലസ് ടുവിനു പഠിക്കുന്ന കാലത്ത് സ്കൂളിനു സമീപമുള്ള ഒരു വീട്ടിൽ കണ്ടാണ് ഗ്രേറ്റ് ഡെയ്നോടുള്ള ജിതിന്റെ ഇഷ്ടം തുടങ്ങുന്നത്. പിന്നീട് ആ വീട്ടിൽനിന്നുതന്നെ ഒരു കുഞ്ഞിനെ സ്വന്തമാക്കി തന്റെ സ്വപ്നം സാക്ഷാൽകരിച്ചു. ക്രമേണ നായ്ക്കളുടെ എണ്ണം കൂട്ടി. ഇന്ന് 5 ഗ്രേറ്റ് ഡെയ്ൻ നായ്ക്കൾ ഉൾപ്പെടെ 12 നായ്ക്കൾ ജിതിനുണ്ട്. 

great-dane

വലിയ ഇനം ആയതുകൊണ്ടുതന്നെ പരിചരണവും ശ്രദ്ധയും അൽപം കൂടുതൽ വേണമെന്ന് ജിതിൻ പറയുന്നു. കുഞ്ഞുങ്ങൾക്ക് 3 നേരവും മുതിർന്നവർക്ക് 2 നേരവുമാണ് ഭക്ഷണം. ഇറച്ചി, പച്ചക്കറികൾ തുടങ്ങിയവ മെനുവിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും ജിതിൻ.

ഫാഷൻ മോംഗറാണ് കലണ്ടർ ആപ്പ് ഫോട്ടോഷൂട്ട് ഓർഗനൈസർ. ഒരു പാശ്ചാത്യ സ്റ്റൈലിൽ മഞ്‍ജു വാരിയറെ അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചത്. കോസ്റ്റ്യൂം, ഹെയർസ്റ്റൈൽ, മേക്കപ് എല്ലാം ആ രീതിയിൽത്തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഒപ്പമുള്ള പെറ്റും വിദേശിയായിരിക്കണം, അതുപോലെ വലുപ്പമുള്ളതും വന്യമായ മുഖമുള്ളതും ആയിരിക്കണമെന്നും ചിന്തിച്ചു. അങ്ങനെയാണ് ഗ്രേറ്റ് ഡെയ്‌നിലേക്ക് എത്തിയതെന്ന് ഫാഷൻ മോംഗർ അച്ചു. ഒരു അൺനാച്വറലിസം വരുത്താൻവേണ്ടിയാണ് മഞ്ഞ പുക പിന്നിലുള്ളത്. ‌

great-dane-3
ഫാഷൻ മോംഗർ അച്ചു മഞ്ജു വാരിയർക്കും സിംബയ്ക്കുമൊപ്പം

എല്ലാം തന്റെ അധീനതയിൽ ആണ് എന്ന പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ലോ ആംഗിൾ ഫ്രെയിം ഇതിൽ ഉപയോഗിച്ചത്. നായയുടെ മുഴുവൻ നിയന്ത്രണവും ഉടമയിൽ ആണ് എന്ന ഫീൽ ജനിപ്പിക്കാനാണ് ലീഷ് മ‍ഞ്ജു വാര്യരുടെ കയ്യിൽ കൊടുത്തതെന്നും അച്ചു കർഷകശ്രീയോടു പറഞ്ഞു. 

great-dane-6
ഫോട്ടോഷൂട്ട് ലൊക്കേഷനിൽനിന്ന്

ഫോൺ: ജിതിൻ 9961991174, 8594015958 (ഗ്രേറ്റ് ഡെയ്ൻ ഉടമ)

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ഐഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം

English summary: Manorama Calendar App 2021 Photoshoot with Manju Warrier

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA