ADVERTISEMENT

ശ്വാനപ്രേമികളുടെ ആഗ്രഹം പോലെ കുവി തിരികെ സുരക്ഷിതമായ കരങ്ങളിലേക്ക്. 2020 പെട്ടിമുടി ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കേരള പൊലീസ് ഏറ്റെടുത്ത കുവി എന്ന പെണ്‍നായയെ മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഉടമകളുടെ ബന്ധുവായ പളനിയമ്മാള്‍ക്ക് കൈമാറിയത്. ഏട്ടു മാസത്തെ പരിശീലനത്തിനുശേഷമായിരുന്നു ആ കൈമാറല്‍. എന്നാല്‍, മൂന്നു മാസങ്ങള്‍ക്കു ശേഷം പളനിയമ്മാള്‍ കുവിയെ ഇടുക്കി ശ്വാനസേനയിലെ പരിശീലകനായ അജിത് മാധവന് ഇന്ന് കൈമാറി. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കുവിയെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നതിനാലാണ് പെട്ടിമുടിയില്‍നിന്ന് കണ്ടെത്തിയതു മുതല്‍ പൊലീസ് സേനയില്‍ കുവിയെ സംരക്ഷിച്ചുപോന്നിരുന്ന അജിത് മാധവനുതന്നെ പളനിയമ്മാള്‍ കൈമാറിയത്. അര്‍ഹതപ്പെട്ട, സുരക്ഷിതമായ കൈകളില്‍ത്തന്നെ കുവി എത്തിയെന്ന് ശ്വാനപ്രേമികള്‍ പറയുന്നു.

kuvi-dog

പെട്ടിമുടിയില്‍നിന്ന് ഇന്ന് യാത്ര തിരിച്ചപ്പോള്‍ കുവിക്ക് പറയാന്‍ രണ്ട് സന്തോഷ വാര്‍ത്തകളുണ്ട്. അതിലൊന്ന് മുകളില്‍ സൂചിപ്പിച്ചതുപോലെ പരിശീലനം നല്‍കി സംരക്ഷിച്ച അജിത് മാധവന്റെ കൈകളിലെത്തി എന്നതാണ്. രണ്ടാമത്തെ വാര്‍ത്ത... കുവി ഗര്‍ഭിണിയാണ്. എത്ര ദിവസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി അറിവില്ലാത്തതിനാല്‍ വീണ്ടുമൊരു സന്തോഷവാര്‍ത്തയ്ക്കുവേണ്ടി കാത്തിരിക്കാം. പെട്ടിമുടിയില്‍നിന്ന് അജിത് മാധവന്റെ ഇടുക്കിയിലുള്ള വീട്ടിലേക്കുള്ള യാത്രയിലാണ് കുവി ഇപ്പോള്‍. കുവിയെ കൂടാതെ 6 നായ്ക്കള്‍ക്കൂടി അജിത് മാധവന്റെ വീട്ടിലുണ്ട്. അതിലൊരാള്‍ 18 വയസുള്ള നാടന്‍ നായയാണ്.

English summary: Pettimudi dog kuvi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com