ആഫ്രിക്കൻ ചാരത്തത്ത: പക്ഷിലോകത്തെ ഐൻസ്റ്റൈനും മിമിക്രിത്താരവും

HIGHLIGHTS
  • ആയിരത്തോളം വാക്കുകള്‍ ഓര്‍ത്തുവച്ച് അവ സന്ദര്‍ഭമറിഞ്ഞ് ഉപയോഗിക്കും
  • ഇണക്കിവളര്‍ത്തുന്ന ചാരത്തത്തയ്ക്ക് ചെറിയ കൂടുകള്‍ മതി
african-grey-parrot
SHARE

ഏറ്റവും മികച്ച രീതിയില്‍ സംസാരിക്കാന്‍ കഴിവുള്ള തത്തയിനത്തിലെ ഓര്‍മശാലിയാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റുകള്‍ അഥവാ ആഫ്രിക്കന്‍ ചാരത്തത്തകള്‍. അതുകൊണ്ടുതന്നെ പക്ഷിലോകത്തെ ഐൻസ്റ്റൈൻ എന്ന് പക്ഷിപ്രേമികൾ ഇവരെ വിളിക്കും. ശബ്ദങ്ങള്‍ അനുകരിക്കുന്ന മിമിക്രിക്കാരുമാണ് ഇടത്തരം വലുപ്പമുള്ള ഇവര്‍. ശബ്ദങ്ങള്‍ അനുകരിക്കാനും സംസാരിക്കാനുമുള്ള കഴിവുകള്‍ മൂലം പക്ഷിപ്രേമികളുടെ ഇഷ്ടയിനം. മനുഷ്യര്‍ ഇണക്കിവളര്‍ത്തിവരുന്ന ഏറ്റവും പ്രായമുള്ള ജനുസ്സെന്നും ഇവയെ വിളിക്കാം. 

പേരു സൂചിപ്പിക്കുന്നതുപോലെ ആഫ്രിക്കന്‍ സ്വദേശികളായ ഇവര്‍ക്ക് മാംസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് ആവശ്യം. വിത്തുകളും പച്ചക്കറികളും പഴങ്ങളും ഇലകളും പ്രധാന ഭക്ഷണം. പാം സീഡും ഇഷ്ട ഭക്ഷണത്തില്‍ ഉള്‍പ്പെടും. മുട്ടയും  ഉള്‍പ്പെടുത്താം. 

ആയിരത്തോളം വാക്കുകള്‍ ഓര്‍ത്തിരിക്കുകയും സന്ദര്‍ഭവും അര്‍ഥവും അനുസരിച്ച് അവ ഉപയോഗിക്കുകയും ചെയ്യുന്ന ഇവര്‍ക്കു പക്ഷേ, മറ്റു തത്തയിനങ്ങളില്‍നിന്ന് വിഭിന്നമായി മാനസിക പിരിമുറുക്കം കൂടും. അതുകൊണ്ടുതന്നെ ഏകാന്തത ഇവര്‍ക്കു പറ്റില്ല. കുറെക്കാലം ഉടമയുടെ സ്‌നേഹം കിട്ടിക്കഴിഞ്ഞ് പെട്ടെന്ന് ആ സ്‌നേഹം ഇല്ലാതായാല്‍ ഇവരുടെ സ്വാഭവത്തില്‍ അതു പ്രതിഫലിക്കും. തൂവലുകള്‍ സ്വയം പറിച്ചു കളയുന്ന സ്വഭാവ വൈകൃതത്തിലേക്ക് ക്രമേണ എത്തുകയും ചെയ്യും. അതിനാല്‍ കൃത്യമായ പരിചരണവും കളിപ്പാട്ടങ്ങളും  ഇണയുമൊക്ക ഇവര്‍ക്ക് ഉറപ്പാക്കിയിരിക്കണം. 

ഇണക്കിവളര്‍ത്തുന്ന ചാരത്തത്തയ്ക്ക് ചെറിയ കൂടുകള്‍ മതി. എന്നാല്‍, നിത്യവും പുറത്തിറക്കി കളിക്കാനും വ്യായാമം ചെയ്യാനും അവസരം കൊടുക്കണം. അകത്തളങ്ങളില്‍ വളര്‍ത്തുന്നവര്‍ക്കാണ് ഈ രീതി യോജ്യം. അതേസമയം, പ്രജനനത്തിനായി വളര്‍ത്തുമ്പോള്‍ കൂടുകള്‍ക്ക് നല്ല വലുപ്പം വേണം.  അഞ്ചടി നീളവും മൂന്നടി വീതിയും 6 അടി ഉയരവുമുള്ള കൂട് ഉപയോഗിക്കാം.

ആറേഴു വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന ആഫ്രിക്കന്‍ ചാരത്തത്തകള്‍ ഒരു ശീലില്‍ 3-4 മുട്ടകളിടും. സെപ്റ്റംബറിലാണ് പ്രജനനകാലം ആരംഭിക്കുക. ശരാശരി 30 ദിവസംകൊണ്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ കണ്ണു തുറക്കാന്‍ 20 ദിവസത്തോളം വേണം. ഈ സമയത്ത് കാലില്‍ റിങ് ഇടാം. 35 ദിവസം പ്രായം മുതല്‍ ഹാന്‍ഡ്ഫീഡ് ചെയ്യാന്‍വേണ്ടി മാതാപിതാക്കളുടെ അടുത്തുനിന്ന് മാറ്റാം. ഇണക്കി വളര്‍ത്തുന്നതിന് ഇതാണ് പറ്റിയ സമയം. മാതാപിതാക്കള്‍ വളര്‍ത്തിയാല്‍ വന്യസ്വഭാവമായിരിക്കും  ഇവയ്ക്ക്. പിന്നീട് ഇണക്കിയെടുക്കല്‍ എളുപ്പമല്ല.

സവിശേഷതകള്‍

  • നിറം: ചാര
  • വലുപ്പം: ഇടത്തരം
  • ആയുര്‍ ദൈര്‍ഘ്യം: 30+ വര്‍ഷം
  • പ്രായപൂര്‍ത്തി: 6-7 വയസ്സ്
  • പ്രജനനകാലം: സെപ്റ്റംബര്‍ മുതല്‍
  • ഒരു ശീലില്‍: 3-4 മുട്ടകള്‍
african-grey-parrot-1

കണിശമാകണം ഭക്ഷണം 

വര്‍ഷങ്ങളായി അരുമപ്പക്ഷികളെ വളര്‍ത്തിവരുന്ന  തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി വരുണ്‍ ഉണ്ണി ക്കൃഷ്ണനും അമ്പിളിയും ആഫ്രിക്കന്‍ ചാരത്തത്തകളെ വളര്‍ത്താന്‍ തുടങ്ങിയിട്ടു 4 വര്‍ഷമേ ആയിട്ടുള്ളൂ.  ബഡ്‌ജെറിഗാറുകള്‍, ആഫ്രിക്കന്‍ ലവ് ബേര്‍ഡുകള്‍, കോന്യൂറുകള്‍, സെനഗല്‍ പാരറ്റ്, ലോറിക്കീറ്റുകള്‍ എന്നിവയും ആഫ്രിക്കന്‍ ചാരത്തത്തകള്‍ക്കൊപ്പം ഇവരുടെ ‘എയ്‌സ്‌തെറ്റിക് ഏവിയറി’യിലുണ്ട്. ഭക്ഷണ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ ചെലുത്തിയാല്‍ പക്ഷികളിലെ അസുഖങ്ങളെ ഏവിയറിക്കു പുറത്തുനിര്‍ ത്താന്‍ കഴിയുമെന്നാണ് വരുണിന്റെ അനുഭവം.

ഫോണ്‍: 7012024976, 9633378897

English summary: African Grey Parrot Personality, Food & Care

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA