നായയോടു വീണ്ടും ക്രൂരത: ചൂണ്ടയിൽ കൊളുത്തി കെട്ടിത്തൂക്കി തല്ലിക്കൊന്നു

dog-tvm-1
SHARE

വളർത്തുനായയോട് 3 യുവാക്കൾ കാണിച്ച ക്രൂരതയിൽ ഞെട്ടിത്തരിച്ച് കേരളത്തിലെ ശ്വാനപ്രേമികൾ. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറയിൽ വളർത്തുനായയെ മൂന്നു യുവാക്കൾ ചേർന്നു തല്ലിക്കൊന്നു എന്ന വാർത്തയാണ് കേരളത്തിലെ ശ്വാനപ്രേമികളുടെ മനസുലച്ചത്. ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കിയശേഷം വലിയ മരത്തടി ഉപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. നായയെ ക്രൂരമായി മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ക്രിസ്തുരാജ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണ് ക്രൂരമായ ആക്രമത്തിന് ഇരയായത്. എട്ടു വയസുള്ള നായ എല്ലാവരോടും അടുപ്പം കാണിച്ചിരുന്നതാണെന്ന് ഉടമ കർഷകശ്രീയോടു പറഞ്ഞു. 

നായയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ക്രൂരമായി കൊന്ന വിവരം ഉടമ അറിഞ്ഞത്. ഇക്കാര്യം തിരക്കിയപ്പോൾ നിന്റെ നായയ്ക്കു വിശ്രമിക്കാൻ ഞങ്ങളുടെ ബോട്ടിന്റെ തണലേ കിട്ടിയുള്ളോ എന്നായിരുന്നു അക്രമിസംഘത്തിന്റെ പ്രതികരണമെന്നും ഉടമ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് ക്രിസ്തുരാജ് പറയുന്നു.

നായയെ ക്രൂരമായി മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് മൃഗക്ഷേമ സംഘടനകളും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA