ADVERTISEMENT

മൂന്നു യുവാക്കളുടെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞ ബ്രൂണോ എന്ന എട്ടുവയസുകാരൻ നായയ്ക്കുവേണ്ടി പ്രതിഷേധം ശക്തം. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറയിൽ ക്രിസ്തുരാജിന്റെ വളർത്തുനായയെ മൂന്നു പേർ ചേർന്ന് മർദിച്ചു കൊല്ലുകയായിരുന്നു. ചൂണ്ടയിൽ കൊളുത്തി കെട്ടിത്തൂക്കിയശേഷം മരത്തടികൊണ്ട് അടിച്ചായിരുന്നു കൊലപാതകം. സംഘത്തിലെ ഒരാൾ വിഡിയോ ചിത്രീകരിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

ഉടമയുടെ പരാതിയിന്മേൽ കാര്യമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ കേരളത്തിലെ മൃഗക്ഷേമ പ്രവർത്തകർ രംഗത്തെത്തുകയും മനേക ഗാന്ധിക്ക് മെയിൽ അയയ്ക്കുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധതിയിൽപ്പെട്ടതോടെ ഹൈക്കോടതി സ്വമേധയ കേസ് എടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസ് ഇന്ന് പരിഗണിച്ച ഹൈക്കോടതി  കേസിന്റെ വിവരങ്ങൾ സർക്കാരിനോട് ആരാഞ്ഞു. കുറ്റക്കാർക്കെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി സർക്കാറിനു നിർദ്ദേശം നൽകി.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി കോടതിയെ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ബോധവൽക്കരണം നടത്തണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. 

dog-tvm-4
ബ്രൂണോയ്ക്ക് നീതീ വേണം, മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതകൾ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൃഗക്ഷേമ സംഘടനയായ ‘ആരോ’യുടെ പ്രവർത്തകർ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച പ്രതിഷേധ സമരം

തെരുവിൽ അലയുള്ള മൃങ്ങളുടെ സംരക്ഷണവും പ്രധാനമാണെന്ന് കോടതി നിർദേശിച്ചു. തെരുവിൽ അലയുന്ന മൃഗങ്ങളെ ദത്തെടുക്കാൻ പ്രത്യേക ക്യാമ്പുകൾ തുടങ്ങുന്നത് ആലോചിക്കണം. സംസ്ഥാനത്തെ മൃഗാശുപത്രികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കോടതി അറിയിച്ചു. ആനിമൽ വെൽഫെയർ ബോർഡിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിർദ്ദേശിച്ച കോടതി കാലാവധി കഴിഞ്ഞ ബോർഡ് പുനസംഘടിപ്പക്കണമെന്നും ആവശ്യപ്പെ. സംഭവത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പത്ത് ദിവസത്തിനകം കോടതിയെ അറിയിക്കാനാണ് ഡിവിഷൻ ബ‌ഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് നായയെ ക്രൂരമായി കൊല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവം വിവാദമായതോടെ പ്രതികൾ മൂവരും പരാതിക്കാരനായ നായ ഉടമയെയും കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. 

ബീച്ചിലെത്തുന്നവർക്കൊപ്പം കളിക്കാൻ ഇഷ്ടപ്പെടുന്ന ബ്രൂണോ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ ഏവർക്കും പ്രിയങ്കരനാണ്. കടപ്പുറത്തു കളിച്ചതിനുശേഷം ഒരു ബോട്ടിന്റെ തണലിൽ വിശ്രമിച്ചതിന്റെ പേരിലാണ് യുവാക്കൾ ബ്രൂണോയെ മർദിച്ചു കൊന്നത്. ബ്രൂണോയ്ക്കു നീതി വേണം എന്ന ആവശ്യവുമായി ഒട്ടേറെ പേർ രംഗത്തെത്തിക്കഴിഞ്ഞു. ജസ്റ്റിസ് ഫോർ ബ്രൂണോ എന്ന ഹാഷ്‌ടാഗിൽ സമൂഹമാധ്യമങ്ങളിൽ കാംപെയിനും നടക്കുന്നുണ്ട്. 

English summary: Pet Dog Brutally Killed by Youths in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com