ADVERTISEMENT

തിരുവനന്തപുരം അടിമലത്തുറയില്‍ നായയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവം ക്രൂരവും വേദനാജനകവുമാണെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷ്യന് മാത്രമല്ലെന്ന തിരിച്ചറിവും ബോധവും നമുക്ക് എന്നാണ് ഉണ്ടാകുക. മിണ്ടാപ്രാണികളോടുള്ള ഇത്തരം ക്രൂരതകള്‍ ഒരു തരം മാനസിക വൈകല്യം കൂടിയാണെന്ന് മന്തി പറഞ്ഞു.

ഇത്തരം അതിക്രമങ്ങളെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. ഇതിനായി സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. സംസ്ഥാനത്ത് മൃഗപരിപാലനത്തിനായുള്ള അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കും. നിലവിലുള്ള സംസ്ഥാന മൃഗക്ഷേമ സമിതിയുടെ കാലാവധി മാര്‍ച്ച് മാസത്തോടെ അവസാനിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അതുപോലെ തന്നെ ഈ സമിതിക്ക് സ്റ്റാറ്റിയൂട്ടറി പദവി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമാണ്. അതിന് ആവശ്യമായ വിവരങ്ങള്‍ ഇതിനകം കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുള്ളതാണ്. അതുപോലെ തന്നെ പുതിയ സമിതിയുടെ വിളിച്ചുചേര്‍ക്കലിന് ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

തെരുവുനായ്ക്കളെ ക്രൂരമായി കൊല്ലുകയും അത് ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നവരെ കര്‍ശന നിയമ നടപടികള്‍ക്ക് വിധേയമാക്കുക തന്നെ ചെയ്യും. ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതു സമൂഹത്തിന്റെ പിന്തുണയും ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

English summary: Minister's statement about bruno

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com