ADVERTISEMENT

ഫ്ലാറ്റ് സമുച്ചയങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കില്ലെന്ന നിലപാട് നിയമപരമല്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളും ക്രൂരതയും സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ കലക്ടര്‍മാരെ അധികാരപ്പെടുത്തുന്നതു പരിഗണിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. 

ആരും മൃഗങ്ങളെ വളര്‍ത്തരുതെന്ന് അസോസിയേഷനുകള്‍ക്ക് പറയാനാവില്ല. മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ മൃഗങ്ങളെ സംരക്ഷിക്കുന്നതു തടസപ്പെടുത്താനാവില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞു.

വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട്. സംരക്ഷിക്കപ്പെടാന്‍ മൃഗങ്ങള്‍ക്കും അവകാശമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളിലും നായപ്രേമികള്‍ക്കിടയിലും മൃഗാവകാശപ്രവര്‍ത്തകര്‍ക്കിടയിലും സംസാരവിഷയമായതാണ് കൊച്ചി കലൂര്‍ സ്വദേശി റോഷന്‍ ജോസഫും അദ്ദേഹത്തിന്റെ വളര്‍ത്തുനായ ഓസ്‌കറും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. കലൂരില്‍ ഫ്ലാറ്റിലാണ് റോഷന്‍ താമസിക്കുന്നത്. കോവിഡ് കാലത്ത് കൂടെ കൂട്ടിയതാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെ. എന്നാല്‍, ഫ്ലാറ്റിലെ ചിലര്‍ക്ക് അത് ഇഷ്ടപ്പെടുന്നില്ലെന്നും ഒരു ദിവസം ഒരു വ്യക്തി തങ്ങളെ മര്‍ദിച്ചുവെന്നും റോഷന്‍ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നുണ്ട്. മനേക ഗാന്ധിയുമായി സംസാരിച്ചതിനുശേഷമാണ് പൊലീസ് പോലും സംഭവത്തില്‍ ഇടപെട്ടതെന്ന് റോഷന്‍ പറയുന്നുണ്ട്. ഫ്ലാറ്റുകളിള്‍ ഇത്തരത്തില്‍ അരുമ മൃഗത്തെ വളര്‍ത്താന്‍ കഴിയാതെ വിഷമിക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവര്‍ക്കുവേണ്ടികൂടിയാണ് തന്റെ അനുഭവം പങ്കുവയ്ക്കുന്നതെന്നും റോഷന്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുകളില്‍ ഒരാളാണ് റോഷന്‍ ജോസഫ്. ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം റോഷന്‍ ജോസഫിനെപ്പോലെ വളര്‍ത്തുമൃഗങ്ങളെ ഫ്ലാറ്റുകളില്‍ പരിപാലിക്കാന്‍ ബുദ്ധിമുട്ടുന്ന ഒട്ടേറെ പെറ്റ് പേരന്റുകള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

English summary: No pets allowed: Clearing the confusion in the housing society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com