കാത്തിരിപ്പിനു വിരാമം; നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മമേകി കുവി: വിഡിയോ

kuvi-dog
SHARE

കാത്തിരിപ്പിനു വിരാമമിട്ട് കുവി നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മമേകി. പരിപാലകന്‍ അജിത് മാധവന്റെ ചേര്‍ത്തലയിലെ വീട്ടിലായിരുന്നു പ്രസവം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് കുവി പെട്ടിമുടിയില്‍നിന്ന് ചേര്‍ത്തലയില്‍ എത്തിയത്.

രണ്ടാണും രണ്ടു പെണ്ണുമാണ് ജനിച്ചതെന്ന് അജിത് മാധവന്‍ കര്‍ഷകശ്രീയോടു പറഞ്ഞു. കാട്ടുനായ്ക്കളുടെ വിഭാഗത്തില്‍പ്പെട്ട നായയാണ് കുവി എന്നതിനാല്‍ അടുത്തേക്ക് അരെയും അടുപ്പിക്കുന്നില്ല. പ്രത്യേകം തയാറാക്കിക്കൊടുത്തിരിക്കുന്ന വേലിക്കുള്ളിലാണ് (പ്രസവപ്പെട്ടി) കുവിയും കുഞ്ഞുങ്ങളും ഇപ്പോള്‍. 

kuvi-dog-1

കഴിഞ്ഞ വര്‍ഷം പെട്ടിമുടിയിലുണ്ടായ ഉരുള്‍പ്പൊട്ടലിനു പിന്നാലെ പൊലീസ് ഡോഗ് സ്‌ക്വാഡിലെത്തിയ കുവിയെ എട്ടു മാസത്തിനുശേഷം ഉടമകളുടെ ബന്ധുക്കള്‍ക്ക് തിരികെ നല്‍കിയിരുന്നു. മൂന്നു മാസത്തിനു മുന്‍പായിരുന്നു ഈ കൈമാറ്റം. കുവി ഭക്ഷണം കഴിക്കാന്‍ മടിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഉടമകള്‍ അജിത് മാധവന് കൈമാറിയത്. പൊലീസിന്റെ സംരക്ഷണയിലായിരുന്നപ്പോള്‍ കുവിയുടെ പരിശീലകനും സംരക്ഷകനും അജിത് ആയിരുന്നു.

English summary: Kuvi Dog Giving Birth to 4 Puppies

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA