തൂക്കം വെറും 130 ഗ്രാം മാത്രം; ഇത്തിരിക്കുഞ്ഞൻ കുരങ്ങിന് സങ്കീർണ ശസ്ത്രക്രിയ

marmoset-monkey
ഡോ. അമൃതലക്ഷ്മിയും ഡോ. ടിറ്റും പോക്കറ്റ് മങ്കിയുമായി
SHARE

130 ഗ്രാം മാത്രം തൂക്കമുള്ള ഇത്തിരിക്കുഞ്ഞൻ കുരങ്ങിന് അടിയന്തിര ശസ്ത്രക്രിയ നടത്തി ഡോക്ടർ ദമ്പതികൾ. ചെങ്ങന്നൂർ സ്വദേശികളായ ഡോ. ടിറ്റു ഏബ്രഹാമും ഡോ. കെ.യു. അമൃതലക്ഷ്മിയുമാണ് അഞ്ചു മാസം പ്രായമുള്ള ബ്ലാക്ക് ടഫ്ഡ് മാർമൊസെറ്റ് മങ്കിക്ക് ശസ്ത്രക്രിയ നടത്തിയത്. പോക്കറ്റ് മങ്കി എന്നും ഇക്കൂട്ടർ അറിയപ്പെടുന്നുണ്ട്.

marmoset-monkey-1

അഞ്ചു മാസം പ്രായമാണെങ്കിലും അതിനനുസരിച്ചുള്ള തൂക്കം കുരങ്ങിന് ഉണ്ടായിരുന്നില്ലെന്ന് ഡോ. ടിറ്റു കർഷകശ്രീയോട് പറഞ്ഞു. ശരീരത്തിലെ കാത്സ്യത്തിന്റെ കുറവുമൂലം എല്ലുകൾ വളയുന്ന അവസ്ഥയായിരുന്നു കുരങ്ങിനുണ്ടായിരുന്നത്. ഇതേത്തുടർന്ന് തുടയെല്ല് പൊട്ടുകയും ചെയ്തു. എക്സ്റേ പരിശോധനയിലാണ് തുടയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടത്. അതിനാൽ മയക്കിയശേഷം ശസ്ത്രക്രിയ നടത്തി എല്ലിനുള്ളിൽ കമ്പി ഇട്ടു. കുരങ്ങിപ്പോൾ ഇരുവരുടെയും നിരീക്ഷണത്തിലാണ്.

marmoset-monkey-2
ശസ്ത്രക്രിയയ്ക്കു ശേഷം

മതിയായ അളവിൽ സൂര്യപ്രകാശം ലഭിക്കാത്തതിന്റെയും ശരീരത്തിന് ആവശ്യമയ പോഷകങ്ങൾ ലഭിക്കാത്തതിന്റെയും പ്രശ്നങ്ങളാവാം ഇതെന്നാണ് നിഗമനം. പോക്കറ്റ് മങ്കികളിൽ ഈ അസുഖം കൂടുതലായി കാണപ്പെടുന്നുണ്ടെന്നും ഡോ. ടിറ്റു പറഞ്ഞു. കേരളത്തിൽ‌ ഇത്തരത്തിലൊരു ശസ്ത്രക്രിയ ആദ്യമാണ്.

English summary: Metabolic Bone Disease Associated Femur Fracture in Black Tufted Marmoset Monkey weighing just 130g

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA