പൂച്ചക്കുട്ടികൾ മരണപ്പെടുന്ന വൈറസ് രോഗം പടരുന്നു; വേണ്ടത് മുൻകരുതലും അടിയന്തിര ചികിത്സയും

HIGHLIGHTS
  • പൂച്ചക്കുട്ടികളിലാണ് രോഗസാധ്യത കൂടുതല്‍
  • രോഗബാധയേറ്റ പൂച്ചകളില്‍ മരണസാധ്യത 70 ശതമാനം വരെയാണ്
cat-parvo
SHARE

നായ്ക്കൾക്കു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും പൂച്ചകളിലും വൈറസ് ബാധയും മരണനിരക്കും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ നാട്ടില്‍ പൂച്ചകളില്‍ വ്യാപകമായി കാണപ്പെടുന്ന സാംക്രമികരോഗങ്ങളിലൊന്നാണ് ഫെലൈന്‍ ഡിസ്റ്റംപര്‍ (Feline distemper). പേരില്‍ സമാനതയുണ്ടെങ്കിലും നായ്ക്കളില്‍ ഡിസ്റ്റംപര്‍  രോഗമുണ്ടാക്കുന്ന വൈറസുകളല്ല പൂച്ചകളില്‍  രോഗമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ നായ്ക്കളിൽ നിന്നും പൂച്ചകളിലേക്ക് രോഗം പകരില്ല. വൈറസുകള്‍ ശ്വേതരക്താണുക്കളെ വലിയ തോതില്‍ നശിപ്പിക്കുന്നതിനാല്‍ പാന്‍ലൂക്കോപിനിയ  (Feline panleukopenia virus, FPV) എന്നും രോഗമറിയപ്പെടുന്നു. പൂച്ചകളിലെ പാർവോ രോഗം എന്നറിയപ്പെടുന്നതും ഈ രോഗം തന്നെയാണ്.  

2 മാസത്തിനും 6 മാസത്തിനും ഇടയില്‍ പ്രായമുള്ള പൂച്ചക്കുട്ടികളിലാണ് രോഗസാധ്യത കൂടുതല്‍. പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത  പൂച്ചകളെയും രോഗം കൂടുതലായി ബാധിക്കും. രോഗകാരികളായ പാന്‍ലൂക്കോപീനിയ വൈറസുകള്‍ക്ക് ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് വര്‍ഷങ്ങളോളം രോഗാണു മലിനമായ സാഹചര്യങ്ങളില്‍ നിലനില്‍ക്കാനള്ള ശേഷിയുണ്ട്.  രോഗബാധയേറ്റ മറ്റ് പൂച്ചകളുമായോ, രോഗാണു മലിനമായ സാഹചര്യങ്ങളുമായോ നേരിട്ടോ അല്ലാതയോ ഉള്ള സമ്പര്‍ക്കത്തിലുടെ രോഗം പകരാം. ഭക്ഷണമെടുക്കാതിരിക്കല്‍, ഉയര്‍ന്ന പനി, വായില്‍ വ്രണങ്ങള്‍, ക്ഷീണം, ശരീര തളര്‍ച്ച എന്നിവയെല്ലാമാണ് രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍. വൈറസുകള്‍ ശ്വസന വ്യൂഹത്തിലും ദഹനവ്യൂഹത്തിലുമെത്തുന്നതോടെ ശ്വാസതടസ്സം, ന്യൂമോണിയ, രൂക്ഷഗന്ധത്തോടു കൂടിയ രക്തം കലര്‍ന്ന വയറിളക്കം, ഛര്‍ദ്ദി, നിര്‍ജ്ജലീകരണം, വിളര്‍ച്ച, തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. ഗര്‍ഭിണികളായ പൂച്ചകളുടെ  ഗര്‍ഭമലസാനും ഇടയുണ്ട്.  രോഗബാധയേറ്റ പൂച്ചകളില്‍ മരണസാധ്യത  70 ശതമാനം വരെയാണ്

ഫെലൈൻ പാൻ ലൂകോപീനിയ, റൈനോട്രക്കിയൈറ്റിസ്, കാൽസി വൈറസ് തുടങ്ങിയ  തുടങ്ങിയ സാംക്രമിക രോഗങ്ങൾ തടയാനുള്ള മൾട്ടി കംപോണെന്റ് വാക്സിൻ പൂച്ചകള്‍ക്ക്  ആറ് - എട്ട് ആഴ്ച പ്രായമെത്തുമ്പോൾ നൽകണം. ആദ്യ കുത്തിവയ്പെടുത്തതിന്  നാല് ആഴ്ചയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് നൽകാം. പിന്നീട് വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുകയും ചെയ്യണം. നോബിവാക്ട്രൈ  ക്യാറ്റ് ട്രയൊ (Nobivac Tricat Trio), ഫെലിജൻ സിആർപി (FELIGEN CRP) തുടങ്ങിയ വിവിധ ബ്രാൻഡുകളിൽ വാക്‌സിൻ ലഭ്യമാണ്. ഈ രണ്ടുകുത്തിവയ്പുകൾ  കൂടാതെ പൂച്ചകളുടെ ദഹനവ്യൂഹത്തെ ബാധിക്കുന്ന ഫെലൈൻ ഇൻഫെക്ഷ്യസ് പെരിട്ടോനൈറ്റിസ് എന്ന  രോഗം തടയാനുള്ള വാക്‌സിനും  ലഭ്യമാണ്.  പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്  നായ്ക്കളുടേത് പോലെ തന്നെ മൂന്ന് മാസം പ്രായമുള്ള പൂച്ചക്കുട്ടികൾക്കാണ്  കൊടുത്തു തുടങ്ങുക. ആദ്യ കുത്തിവെയ്പെടുത്തതിന് നാല് ആഴ്ചകൾക്ക് ശേഷം ഒരു ബൂസ്റ്റർ ഡോസും നൽകണം. പിന്നീട് വർഷത്തിൽ ഒരിക്കൽ ആവർത്തിക്കണം.

ഈയിടെ ഒരുപാട് പൂച്ചകൾ കൂട്ടത്തോടെ ചാകുന്നതു പല സ്ഥലത്തും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. അസുഖം ബാധിച്ച പൂച്ചകൾ  മിക്കവാറും തണുപ്പുള്ള സ്ഥലങ്ങളിലൊ വെള്ളം നിറച്ച പാത്രത്തിന് അടുത്തോ പോയി ഇരിക്കുന്നു. പനി കൂടിയും കുറഞ്ഞും കാണാം. 

അടുത്തടുത്ത ദിവസങ്ങളിൽ ഒരുപാടു പൂച്ചകൾക്ക് ഈ രോഗം സ്ഥിരീകരിക്കുകയും കുറെ വീട്ടിൽ വളർത്തുന്നവയ്ക്കും കൂട്ടമായി നടക്കുന്നവയ്ക്കും ജീവൻ നഷ്ടപ്പെടുന്നതും കാണുന്നു. വാക്‌സിനേഷൻ എടുത്തു പൂച്ചയുടെ ജീവൻ രക്ഷിക്കാം. 

മിക്ക ഉടമകളും ഈ അസുഖം തുടങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ഇടുന്നത് കാണാം. മഞ്ഞ നിറത്തിൽ ഛർദിക്കുന്ന, ഇന്നലെ മീൻ കൊടുത്തിരുന്നു അതായിരിക്കും എന്നൊക്കെ. അതിനു ശ്രമിക്കുന്നതിനു പകരം പൂച്ചക്കുട്ടിയെ വേഗം ഒരു ഡോക്ടറുടെ അടുത്ത് എത്തിക്കുകയാണ് വേണ്ടത്. വെറ്ററിനറി വൈദ്യസഹായം അടിയന്തിരമായി വേണ്ട ഒരു സാഹചര്യമാണ് ഇതെന്ന് ഓർമിക്കുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എം. മുഹമ്മദ് ആസിഫ്, ഡോ. സോണിക സതീഷ്

English summary: Feline Panleukopenia Virus in Cats

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA