പശുവിനെ മയക്കാതെ ശസ്ത്രക്രിയ നടത്തുന്നത് എന്തുകൊണ്ട്?

surgery
SHARE

പശുവിന്റെ വയറിനുള്ളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ വെറ്ററിനറി സർജൻ നീക്കം ചെയ്യുന്ന വിഡിയോ കർഷകശ്രീ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വിഡിയോ കണ്ട പലർക്കുമുണ്ടായ ചില സംശയങ്ങളാണ് പശുക്കളെ എന്തുകൊണ്ട് നിർത്തിക്കൊണ്ടുതന്നെ ശസ്ത്രക്രിയ നടത്തുന്നു? അവയെ മയക്കിക്കിടത്തി ശസ്ത്രക്രിയ ചെയ്യാൻ കഴിയില്ലേ? തുടങ്ങിയവ.

പശുക്കളുടെ വയർ തുറന്നുള്ള ശസ്ത്രക്രിയയ്ക്കു പറയുന്ന പേരാണ് റുമിനോട്ടമി. റുമിനോട്ടമി ശസ്ത്രക്രിയ പശുക്കളെ നിർത്തിക്കൊണ്ടുതന്നെയാണ് വ്യാപകമായി ചെയ്യാറുള്ളത്. പശുക്കളുടെ ആമാശയത്തിൽ കൈ കടത്തി അതിൽനിന്ന് അവശിഷ്ടങ്ങൾ അനായാസം നീക്കം ചെയ്യാൻ സർജന് സാധിക്കുന്നത് ഈ രീതിയിലാണ്. പശുവിനെ കിടത്തിയാൽ ആമാശയത്തിലെ അണുക്കൾ വയറിനുള്ളിലേക്ക് (abdominal cavity) കടക്കുകയും അത് അണുബാധയ്ക്കു കാരണമാകുകയും മരണത്തിലേക്ക് എത്തുകയും ചെയ്യാം.

രോമങ്ങൾ ഷേവ് ചെയ്തു നീക്കിയശേഷമാണ് ലോക്കൽ അനസ്തേഷ്യ. ലോക്കൽ അനസ്തേഷ്യ നൽകി ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗങ്ങളെല്ലാം മരവിപ്പിച്ചതിനുശേഷം മാത്രമേ ശസ്ത്രക്രിയ നടത്തു. മരവിപ്പിക്കുന്നതുകൊണ്ടുതന്നെ പശുക്കൾ അനങ്ങുകയോ പരിഭ്രാന്തരാവുകയോ ചെയ്യില്ല. വിഡിയോയിലുള്ള പശു ശാന്തയായി നിൽക്കുന്നത് കാണാം.

പശുക്കളുടെ ആമാശയത്തിന് റൂമെൻ, റെക്ടിക്കുലം, ഒമാസം, അബോമാസം എന്നിങ്ങനെ 4 അറകളാണുള്ളത്. വയറിന്റെ ഇടതുഭാഗത്ത് ശസ്ത്രക്രിയ ചെയ്യുന്നതുവഴി ആമാശയത്തിന്റെ ആദ്യ മൂന്ന് അറകളിലും കൈ കടത്തി പരിശോധിക്കാൻ സർജനു സാധിക്കും. നിൽക്കുന്ന അവസ്ഥയിൽ മാത്രമേ ഇത് സാധ്യമാകൂ. മാത്രമല്ല, വയറിനുള്ളിലെ ദ്രാവകങ്ങളും മറ്റും നീക്കം ചെയ്യാനും ഇതാണ് ഏറ്റവും അനുയോജ്യമായ രീതി.

English summary: Rumenotomy in Cow

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA