ശ്വാസം നിലച്ച പന്നിക്കുട്ടിക്ക് പ്രഥമശുശ്രൂഷയിലൂടെ ജീവൻ – വിഡിയോ കാണാം

piglet-1
SHARE

പന്നിക്കർഷകർ നിരന്തരം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അമ്മപ്പന്നികളുടെ അടിയിൽപ്പെട്ട് കു​ഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുകയെന്നത്. അത്തരം സാഹചര്യമുണ്ടായാൽ ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ പ്രഥമശുശ്രൂഷ നൽകാനായാൽ പന്നിക്കുട്ടികളെ രക്ഷപ്പെടുത്തിയെടുക്കാവുന്നതേയുള്ളൂവെന്ന് പാലക്കാട് മുതലമടയിലെ പന്നിക്കർഷകനായ കെ. ഭാസി പറയുന്നു. ജീവൻ നഷ്ടപ്പെട്ടാവസ്ഥയിലുള്ള കുഞ്ഞിന് കൃത്രിമ ശ്വാസം നൽകുന്നതിനൊപ്പം ശരീരം മുഴുവനായി മസാജ് ചെയ്തു കൊടുക്കുന്നതും നല്ലതാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കുഞ്ഞിനെ ചെരിച്ചു പിടിക്കാനെ ചെരിച്ചു കിടത്താനോ പാടില്ല.

സാധാരണ കുഞ്ഞുങ്ങൾ ജനിച്ച് ആദ്യ രണ്ടു ദിവസങ്ങളിലാണ് അമ്മപ്പന്നിയുടെ അടിയിൽപ്പെട്ടുള്ള മരണം സംഭവിക്കാറുള്ളത്. പന്നിഫാമിൽ ഫറോവിങ് ക്രേറ്റ് ഘടിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. 

പന്നിക്കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകി അതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന വിഡിയോയാണ് ചുവടെയുള്ളത്. വിഡിയോ കാണാം.

English summary: Swine First Aid Information

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA