പശുക്കൾക്കും വരാം ഫാറ്റി ലിവർ രോഗം: രോഗം എങ്ങനെ പിടിപെടുന്നു? കർഷകർ അറിയേണ്ടത്

HIGHLIGHTS
  • ഈ രോഗം കൂടുതലായി കാണപ്പെടുന്നത് ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ സങ്കരയിനം പശുക്കളിൽ
  • വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ പശു വീണു‌പോകും
cow-and-calf-1
SHARE

പാലളവിൽ പിന്നിലായ നാടൻ പശുക്കളുടെ സ്ഥാനത്ത് ഉയര്‍ന്ന ഉൽപാദനക്ഷമതയുള്ള സങ്കരയിനം പശുക്കളെയാണ് നമ്മൾ വളർത്തുന്നത്. അതിനാൽ, ഇവയുടെ പരിപാലനത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അശാസ്ത്രീയ തീറ്റക്രമവും ഗുണമേന്മയുള്ള തീറ്റയുടെ അഭാവവും പാലുൽപാദനം കുറയ്ക്കുമെന്ന് നമുക്കറിയാം. അതിനൊപ്പം തീറ്റയിലെ പിഴവുകൾ  കരള്‍ രോഗം വരുത്തുകയും ചെയ്യും. 

ഫാറ്റി ലിവർ പശുക്കളിലും

കൊഴുപ്പിന്റെ ഉപാപയചത്തിലെ പ്രശ്‌നം മൂലം പശുവിന്റെ കരളിനെ  ബാധിക്കുന്ന രോഗമാണ് ഫാറ്റി ലിവര്‍. ഉൽപാദനക്ഷമത കൂടിയ ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ സങ്കരയിനം പശുക്കളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. പാലുൽപാദനത്തില്‍ ഇടിവ്, തീറ്റയെടുക്കാതിരിക്കല്‍, ഉച്ഛ്വാസ വായുവിന് പ്രത്യേക മണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രക്തത്തിലെ കീറ്റോണിന്റെയും കൊഴുപ്പിന്റെയും അളവ് പരിശോധിച്ച് ഫാറ്റി ലിവർ രോഗമാണെന്ന് ഉറപ്പിക്കാം.  രോഗനിര്‍ണയം കഴിഞ്ഞാലുടന്‍ ചികിത്സ ആരംഭിക്കണം.  വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ പശു വീണു പോകും. ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്. 

 ലിവര്‍ സപ്ലിമെന്റുകളും ഗ്ലൂക്കോസും നല്‍കിയാണ് സാധാരണ ചികിത്സ.  ബി കോംപ്ലക്‌സ് വിറ്റമിനുകള്‍ ഇൻജക്ഷനായും നല്‍കണം. 

മുൻകരുതൽ പ്രധാനം

കരളിന് ഏറെ നാശമുണ്ടായിട്ടുണ്ടെങ്കിൽ ചികിത്സ ഫലപ്രദമല്ല. അതിനാൽ ഈ രോഗം വരാതിരിക്കാന്‍ മുന്‍കരുതലെടുക്കുന്നതാണ് ഉചിതം. പാലുൽപാദനത്തിനാവശ്യമായ ഊർജം തീറ്റയില്‍ നിന്നു  ലഭിക്കാതെ വരുമ്പോള്‍ പശുവിന്റെ ശരീരത്തില്‍ സംഭരിച്ചിട്ടുള്ള കൊഴുപ്പ് കരളിലെത്തി ഊർജം ലഭ്യമാക്കുന്നു. ഈ പ്രക്രിയയിലുണ്ടാകുന്ന  രാസവസ്തുക്കള്‍ തലച്ചോറിനെ  ബാധിച്ച്  തീറ്റയെടുക്കല്‍  കുറയ്ക്കുന്നു. ഇതു വീണ്ടും  ഊര്‍ജ ലഭ്യത  കുറയ്ക്കുകയും  രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും. ആവശ്യത്തിന് ഊര്‍ജദായകമായ തീറ്റ വസ്തുക്കള്‍ പ്രസവിച്ചയുടനെ തന്നെ നല്‍കണം. രോഗം വന്നതിനു ശേഷം    ഊര്‍ജദായകമായ തീറ്റവസ്തുക്കള്‍  (ഉദാഹരണം പൊടിച്ച ചോളം )  മാത്രമേ നല്‍കാവൂ. പൊടിച്ച ചോളം പശുവിന്റെ ആമാശയത്തില്‍  പെട്ടെന്നു ദഹിക്കാതെ  ചെറുകുടലിലെത്തുകയും  ഗ്ലൂക്കോസായി മാറുകയും ചെയ്യും. അതേസമയം പശുവിന്റെ ആമാശയത്തില്‍ പെട്ടെന്നു ദഹിക്കുന്ന ചോറ്, മരച്ചീനി, ചക്ക മുതലായ തീറ്റവസ്തുക്കൾ രോഗം വന്നതിനുശേഷം  നല്‍കരുത്. ഇത്  രോഗം മൂര്‍ച്ഛിക്കാനിടയാക്കും. പ്രസവത്തിന് മുമ്പ് അമിതമായി  ആഹാരം കൊടുത്ത് പശുവിനെ  കൊഴുപ്പിക്കാതെയും  പ്രസവത്തിനു ശേഷം  പാലുൽപാദനത്തിനനുസരിച്ച്  സമീകൃത തീറ്റ നല്‍കിയും ഈ രോഗത്തില്‍നിന്നു രക്ഷ നേടാം. വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് തീറ്റക്രമം ശാസ്ത്രീയമാക്കുകയാണ് കർഷകർ പ്രധാനമായും ചെയ്യേണ്ടത്.

English summary: Fatty Liver Disease of Cattle

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA