ADVERTISEMENT

എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് ഇന്നത്തെ പെറ്റ് പേരന്റുകൾ. അരുമകൾക്ക് എന്തെങ്കിലും അസുഖം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം തിരയുക ഗൂഗിളിൽ ആയിരിക്കും, പിന്നാലെ സമൂഹമാധ്യമ കൂട്ടായ്മകളിലും. പലപ്പോഴും ഇത്തരം തിരയലുകൾ അബദ്ധ ധാരണകളിലേക്ക് പെറ്റ് പേരന്റുകളെ എത്തിക്കുകയും ചെയ്യും. ഒരു പ്രാവിന്റെ തലയിൽ രൂപപ്പെട്ട മുഴ ട്യൂമറാണെന്ന് തെറ്റിദ്ധരിച്ച ഒരു പെറ്റ് പേരന്റിനെക്കുറിച്ച് പറയുകയാണ് വെറ്ററിനറി ഡോക്ടറായ ടിറ്റു ഏബ്രഹാം. പ്രാവുകളിൽ കാണപ്പെടുന്ന മൂക്കിന് പിന്നിൽ പഴുപ്പ് കെട്ടിനിൽക്കുന്ന അവസ്ഥയെയാണ് പ്രാവിന്റെ ഉടമ ട്യൂമർ എന്നു തെറ്റിദ്ധരിച്ചത്. ഡോ. ടിറ്റു പങ്കുവച്ച കുറിപ്പ് ചുവടെ,

‘സർ എന്റെ പ്രാവിന് Brain Tumour ആണ്’

ഒരു നിമിഷം ന്യൂറോളജിയും ഓങ്കോളജിയും ഒക്കെ saltatory conduction പോലെ എന്റെ ശിരസിലൂടെ കടന്നുപോയി.

( ആ വാക് മാത്രമേ ഇന്ന് ഓർമ്മയുള്ളൂ )

‘ബ്രെയിൻ ട്യൂമർ ആണെന്ന് എങ്ങനെ മനസിലായി?’

ഗൂഗിൾ ഡോക്ടർ. ഇതിലും മികച്ച രോഗനിർണയം കൊടുക്കാൻ ഇല്ലലോ.

മുഖി ഇനത്തിൽപ്പെട്ട പ്രാവിന് മൂക്കിന് പിറകിലായി പഴുപ്പ് കെട്ടി നിൽക്കുന്ന അവസ്ഥ (Prenasal Abscess). പക്ഷികളുടെ പഴുപ്പ് മനുഷ്യരെപോലെ ഒഴുകിപ്പോകുന്നതല്ല. മറിച്ച് കട്ടിയുള്ളതും ഒഴുകാത്തതുമാണ് (inspissated pus). പ്രാവുകളിൽ പോക്സ് വൈറസിന്റെ സെക്കൻഡറി ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആയും, ഫംഗൽ (കാൻഡിടിയാസിസ്‌) ഇൻഫെക്ഷനും ഇങ്ങനെ കാണാറുണ്ട്. അബ്സ്സസ്സ് വന്നാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ സർജറി തന്നെ വേണ്ടി വന്നേക്കാം. അതുകൊണ്ട് ഒരു വെറ്ററിനറി ഡോക്ടറെ തന്നെ സമീപ്പിക്കുക.

‘ഗൂഗിളിനെ ആശ്രയികാം പക്ഷേ, വിശ്വസിക്കരുത്.’

English summary: Pigeon Prenasal Abscess Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com