ADVERTISEMENT

പശു പ്രസവിച്ച് ആദ്യത്തെ ഒരു മണിക്കൂർ സമയത്തെ പരിചരണം പിന്നീടുള്ള അതിന്റെ ജീവിതത്തെ സ്വാധീനിക്കും. അതിനാലാണ് ഈ സമയത്തെ  സ്വർണ മണിക്കൂര്‍ (ഗോൾഡൻ ഹൗർ) എന്നു വിളിക്കുന്ന ത്. ആദ്യം മൂക്കും മുഞ്ഞിയും തുടച്ച് ശ്വാസോച്ഛ്വാസം സുഗമമാക്കുക. കിടാവിനെ നന്നായി നക്കിത്തുടയ്ക്കാൻ പശുവിനെ അനുവദിക്കുക. പൊക്കിൾക്കൊടി ഭാഗം ഒരു നൂൽ ഉപയോഗിച്ചു കെട്ടി ടിംച്ചർ അയോഡിൻ ലായനിയിൽ അര മിനിറ്റ് മുക്കിവയ്ക്കുക. ഇതു കിടാക്കളിലെ അണുബാധ തടയും. 12 മണി ക്കൂറിനു ശേഷം ഇതാവർത്തിക്കുക.  ജനിച്ച് ആദ്യത്തെ 2 മണിക്കൂറിനുള്ളിൽ കിടാവ് 2 ലീറ്റർ കന്നിപ്പാൽ കുടിച്ചിരിക്കണം. ഇത് ഉറപ്പാക്കാൻ കറന്നെടുത്തു പ്രത്യേക പാത്രത്തിൽ നൽകാം. രോഗം വരാതെ സൂക്ഷിക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ ലഭിക്കാൻ ഇതാവശ്യം. ജനിച്ച് 7-10 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് വിരമരുന്നു നൽകുക. ആവശ്യാനുസരണം പാലും 2 മാസം മുതൽ കിടാക്കൾക്കായി കാഫ് സ്റ്റാർട്ടർ തീറ്റയും നൽകണം. 

English summary: Care of New Born Calf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com