ADVERTISEMENT

ഗര്‍ഭപാത്രഭിത്തിയില്‍ കുരുങ്ങി പൂച്ചക്കുഞ്ഞ്. കേള്‍ക്കുമ്പോള്‍ അതിയശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. എറണാകുളം വൈറ്റില സ്വദേശിയുടെ പേര്‍ഷ്യന്‍ പൂച്ചയുടെ പ്രസവത്തിലാണ് ഇത്തരത്തിലൊരു ബുദ്ധിമുട്ടുണ്ടായത്. ആദ്യ കുഞ്ഞിനെ പ്രസവിച്ച ശേഷം അമ്മപ്പൂച്ച പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും പ്രകടിപ്പിക്കാതെ കുഞ്ഞിന് മുലയൂട്ടാന്‍ ആരംഭിച്ചപ്പോള്‍ വീട്ടുകാര്‍ ആശ്വസിച്ചു. പിറ്റേന്ന് രാവിലെയാണ് ചുവന്ന ട്യൂബ് പോലെയെന്തോ പൂച്ചയുടെ യോനിയില്‍നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ അവര്‍ അതിനെ എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം അള്‍ട്രാസൗണ്ട് സ്‌കാനും എക്‌സ്‌റേയും എടുത്തപ്പോഴാണ് ഗര്‍ഭപാത്രത്തില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഇന്റുസ്സസ്സപ്ഷന്‍ എന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്.

cat-cesarean-1
അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും

ഒരു ടെലിസ്‌കോപ്പിന്റെ കുഴലുകള്‍ തമ്മില്‍ തെന്നി വലിയ ട്യൂബിന്റെ ഉള്ളില്‍ ചെറിയ ട്യൂബ് കയറുന്ന സങ്കീര്‍ണമായ അവസ്ഥയാണ് ഈ രോഗം. ഇങ്ങനെ സംഭവിച്ചാല്‍ ഗര്‍ഭപാത്രത്തിന്റെ ആന്തരിക ആവര്‍ണമായ എന്‍ഡോമെട്രീയത്തിന്റെ കോശങ്ങള്‍ക്ക് അതിവേഗം അപകടം സംഭവിക്കുകയും കുഞ്ഞിന്റെയും അമ്മയുടെയും ജീവന്‍ അപകടത്തിലാവുകയും ചെയ്യുന്നു. എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഇന്ദിരയുടെ നേതൃത്വത്തില്‍ ഡോ. ലത്തീഫ്, ഡോ. എല്‍ദോസ്, ഡോ. പാര്‍വതി എന്നീ മൂവര്‍ സംഘം അടങ്ങിയ ടീം ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രത്തിന്റെ ഉള്ളില്‍ കുടുങ്ങിക്കിടന്ന കുഞ്ഞിനെ ജീവനോടെ രക്ഷിച്ചെടുത്തു. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു.

English summary: Kitten saved in complex surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com