മനുഷ്യർക്കു മാത്രമല്ല നായ്ക്കൾക്കുമാകാം ഓണസദ്യ; 9 വിഭവങ്ങൾ അടങ്ങിയ ഓണസദ്യ കോട്ടയത്ത് തയാർ

onasadya-1
SHARE

അരുമനായ്ക്കൾ കുടുംബത്തിലെ ഒരു അംഗത്തേപ്പോലെയാണ് വളരുന്നത്. അതുകൊണ്ടുതന്നെ അവരും വിശേഷദിവസങ്ങളിലെ ആഘോഷങ്ങളുടെ ഭാഗമാകും. ക്രിസ്മസിനും ജന്മദിനത്തിനും കേക്ക് നൽകാനും ഓണത്തിന് ഇലയിൽ ഓണസസ്യ നൽകാനുമെല്ലാം ഉടമകൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, പലപ്പോഴും നായ്ക്കൾക്ക് ദോഷകരമാകുന്ന ഭക്ഷണപദാർഥങ്ങളാണ് ഉടമകൾ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ അരുമകൾക്ക് നൽകുന്നത്. സദ്യയുടെ ഭാഗമായ കറികളിൽ അടങ്ങിയിരിക്കുന്ന അധിക ഉപ്പും വെളുത്തുള്ളിയും ഉള്ളിയും മസാലകളുമെല്ലാം നായ്ക്കളുടെ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ടുതന്നെയാണ് വിശേഷദിവസങ്ങളിലെ ആഘോഷങ്ങൾക്കായി നായ്ക്കൾക്കു മാത്രമുള്ള പ്രത്യേക കേക്കുകളും മറ്റും ഇന്ന് വിപണിയിൽ എത്തിയിരിക്കുന്നത്.

onasadya
അരുമനായ്ക്കൾക്കുള്ള ഓണസദ്യയിലെ വിഭവങ്ങൾ

അത്തരത്തിൽ നായ്ക്കൾക്ക് വിവിധ നിറങ്ങളിലുള്ള എന്നാൽ, ഹാനികരമല്ലാത്തതുമായ ഭക്ഷണങ്ങൾ കോർത്തിണക്കി തിരുവോണസദ്യ ഒരുക്കി നൽകുകയാണ് കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന അപ് പപ്പി എന്ന പെറ്റ് ഗ്രൂമിങ് സ്ഥാപനം. നായ്ക്കൾക്ക് ഏറെ ഇഷ്ടപ്പെടുന്ന 4 ഇനം ഡ്രൈ ഫുഡുകൾ, പെറ്റ് ബിസ്കറ്റ്, ഉണങ്ങിയ വാഴയ്ക്ക, ഉണങ്ങിയ ആപ്പിൾ, ചൗസ്റ്റിക്സ്, ഡ്രൂൾസ് ഗ്രേവി എങ്ങിനങ്ങനെ ഒൻപത് ഇന ഭക്ഷണം ഉൾപ്പെടുത്തിയാണ് അരുമനായ്ക്കൾക്കുള്ള തിരുവോണസദ്യ അപ് പപ്പി ഒരുക്കിയിട്ടുള്ളത്. 199 രൂപ വിലയുള്ള സദ്യ ആവശ്യക്കാർക്ക് വിതരണം ചെയ്യാനുള്ള തിരക്കിലാണ് സ്ഥാപനമിപ്പോൾ. 

കൂടുതൽ വിവരങ്ങൾക്ക്: 9497501387

English summary: Onasadya for Pet Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA