തൂക്കം 2000 കിലോ കരിവീരന്മാരില്‍ ഒന്നാമനായി കമാന്‍ഡോ: കാണാം പോത്തു പ്രദര്‍ശന ചിത്രങ്ങള്‍

HIGHLIGHTS
  • കമാന്‍ഡോയുടെ ഒരു ദിവസത്തെ ചെലവ് 350 രൂപ മാത്രമാണ്
sadam-and-hussain
സദാമും ഹുസൈനും. ചിത്രങ്ങൾ: ഡെന്നി ഡാനിയൽ
SHARE

രോമങ്ങള്‍ വടിച്ചുമാറ്റി കടുകെണ്ണ പുരട്ടി തിളങ്ങുന്ന ശരീരത്തോടെ വരിവരിയായിനിന്ന മത്സരാര്‍ഥികളെ കാണാന്‍ പോത്തുപ്രേമികളുടെ തിരക്കായിരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് കഴിഞ്ഞ ദിവസം ആജാനുബാഹുക്കളായ ആരെയും ആകര്‍ഷിക്കുന്ന കരിവീരന്മാര്‍ അണിനിരന്നത്. പോത്തുകളും എരുമകളും ഏറെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പോത്തുകളുടെ മത്സരം ആദ്യമായാണ് കേരളത്തില്‍ സംഘടിപ്പിച്ചത്. കന്നുകാലി മത്സരപ്രദര്‍ശനങ്ങളുടെ ഭാഗമായി പോത്തുകള്‍ എത്തിയിട്ടുണ്ടെങ്കിലും പോത്തുകള്‍ക്കു മാത്രമായുള്ള ആദ്യ പ്രദര്‍ശനം ഇതാണ്. കാര്‍ഷിക വ്‌ളോഗറായ ഷോജി രവിയായിരുന്നു പ്രദര്‍ശനത്തിന്റെ സംഘാടകന്‍.

commando
കമാൻഡോയും ഉടമ ബിനുവും

മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കമാന്‍ഡോ, അംഗത് ഗൗതം ഗത്തോലി, കോടാലിക്കാരന്‍ സുല്‍ത്താന്‍ എന്നീ പോത്തുകള്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. 

comando-2
സമ്മാനദാനം

ജൂണിയര്‍ വിഭാഗത്തില്‍ എതിരില്ലാതെ കൈസര്‍ ഒന്നാമതായി. അതുപോലെ പ്രദര്‍ശന മത്സരത്തിന് എത്താന്‍ കഴിയാത്ത പോത്തുകള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ബെല്ലാരി കര്‍ണന്‍ ഒന്നാമതെത്തി. 

buffalo
അംഗതും ഉടമ ജോഷിയും

ഏകദേശം 2000 കിലോ തൂക്കമുള്ള കമാന്‍ഡോയുടെ ഒരു ദിവസത്തെ ചെലവ് 350 രൂപ മാത്രമാണ്. പരുത്തിപ്പിണ്ണാക്കും തവിടുകളും പോത്തുകള്‍ക്കുള്ള പ്രത്യേക തീറ്റയും അവശ്യ സപ്ലിമെന്റുകളുമാണ് മെനുവിലുള്ളത്. കൂടാതെ ദിവസേന വ്യായാമവും നല്‍കുന്നു. ശരീരം തണുപ്പിക്കുന്നതിനായി മൂന്നു നേരമാണ് കുളി. അറുപതോളം പ്രദര്‍ശനവേദികളില്‍ പങ്കെടുത്തിട്ടുള്ള കമാന്‍ഡോ ദേശീയ ചാമ്പ്യനുമാണ്. കേരളത്തിലെത്തിയിട്ട് ഒന്നര വര്‍ഷമായി. നോര്‍ത്ത് പറവൂര്‍ സ്വദേശി ബിനുവാണ് ഉടമ.

sulthan-1
സുൽത്താനും ഉടമ നജീബും

തൊടുപുഴ സ്വദേശിയായ ജോഷിയുടെ ഉടമസ്ഥതയിലുള്ള പോത്താണ് അംഗത്. മുതുകിലെ വളവാണ് അംഗതിന്റെ പ്രധാന പ്രത്യേകത. ജോഷിതന്നെയാണ് കൈസറിന്റെയും ഉടമ. കൊടകര സ്വദേശി നജീബ് ആണ് സുല്‍ത്താന്റെ ഉടമ. ചാലിശേരി സ്വദേശി ജുനുവിന്റേതാണ് ബെല്ലാരി കര്‍ണന്‍. 

kaisar
കൈസർ

മലബാര്‍ മുറ ഫാമും ഗ്രാന്‍ഡ് മാസ്റ്റര്‍ ആനിമല്‍ ഫീഡുമാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

karnan-1
ബെല്ലാരി കർണൻ

English summary: Buffalo Competition Kerala

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA