നിപ വൈറസ് രോഗബാധ മൃഗങ്ങളിലും- ഭീതി വേണ്ട

nipah
SHARE

കേരളത്തില്‍ നിപ വൈറസ് ബാധ മൂലമുള്ള പനി മണിപ്പാല്‍ വൈറോളജി റിസര്‍ച് സെന്റര്‍, പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി നടത്തിയ പരിശോധനയില്‍ സ്ഥീരീകരിച്ചിട്ടുള്ളതാണ്. പൊതുജനങ്ങളില്‍ ആശങ്കയുണ്ടാകുന്ന സാഹചര്യത്തില്‍ മൃഗങ്ങളില്‍ കാണുന്ന രോഗലക്ഷണങ്ങളും സ്വീകരിക്കേ മുന്‍കരുതലുകളും ചുവടെ.

1998-99 കാലഘട്ടത്തില്‍ മലേഷ്യയിലും സിംഗപ്പൂരിലും ഉണ്ടായ ആദ്യ രോഗാക്രമണത്തില്‍ മാത്രമാണ് മൃഗങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 

വവ്വാലുകളില്‍നിന്ന് രോഗം നേരിട്ട് ബാധിച്ചിട്ടുള്ളത് മനുഷ്യരെയും പന്നികളെയുമാണ്. 

മുയലുകളില്‍ നിപ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്ക് രോഗം പകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതിനാല്‍ മനുഷ്യരില്‍ എന്നപോലെ രോഗസാധ്യതയുളള പന്നികളിലെ നിപ വൈറസ് രോഗലക്ഷണങ്ങളെയും മുന്‍കരുതലുകളെയും കുറിച്ച് പന്നിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അവയെ കൈകാര്യം ചെയ്യുന്നവരുമായ ആളുകള്‍ അറിഞ്ഞിരിക്കേതാണ്. 

പ്രധാനമായും ശ്വസനവ്യവസ്ഥയെയും തലച്ചോറിനെയുമാണ് വൈറസ് ബാധിക്കുന്നത്. പനി, കുരയ്ക്കുന്നതുപോലെയുള്ള ശബ്ദത്തോടുകൂടിയ ചുമ, ശ്വാസതടസം, ഉയര്‍ന്ന ശ്വസനനിരക്ക്, വായ തുറന്നുപിടിച്ചുള്ള ശ്വാസോച്ഛ്വാസം, മൂക്കില്‍നിന്നു നീരൊലിപ്പ് (ചിലപ്പോള്‍ പഴുപ്പ് കലര്‍ന്ന സ്രവം), ന്യൂമോണിയ, വിറയല്‍, പിന്‍കാലുകള്‍ക്ക് തളര്‍ച്ച, നടക്കുന്നതിന് പ്രയാസം എന്നിവയാണ് സാധാരണ ലക്ഷണം. വളരെ പെട്ടെന്നു പടര്‍ന്നുപിടിക്കുന്നുവെങ്കിലും പന്നികളില്‍ മരണനിരക്ക് കുറവാണ്.

ഇതേ ലക്ഷണങ്ങള്‍ മറ്റു ശ്വസന സംബന്ധമായ അണുബാധകളിലും മറ്റും കാണുമെന്നുള്ളതിനാല്‍ അനാവശ്യ ഭീതിയുടെ ആവശ്യമില്ല. പന്നിയിറച്ചി കഴിക്കുന്നതിനോ പന്നികളുമായി ഇടപെഴകുന്നതിനോ ഭയക്കേണ്ടതില്ല. പന്നികളുമായി അടുത്തിടപെഴകുന്നവര്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ കൈയുറ, മാസ്‌ക് എന്നിവ ഉപയോഗിക്കേതാണ്. വവ്വാലോ, മറ്റു ജീവികളോ ഭക്ഷിച്ചുവെന്ന് തോന്നുന്ന പഴങ്ങളുടെ ബാക്കി മൃഗങ്ങള്‍ക്ക് നല്‍കാതിരിക്കുക. 

രോഗബാധയുള്ള പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ പന്നികളില്‍ പെട്ടെന്നു പടര്‍ന്നുപിടിക്കുന്ന, മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളുള്ള രോഗങ്ങള്‍ കാണുകയാണെങ്കില്‍ അടുത്തുള്ള വെറ്ററിനറി ആശുപത്രിയില്‍ അറിയിക്കുന്നത് ഉചിതമായിരിക്കും. ഒരു ജന്തുജന്യ രോഗമായതിനാല്‍ വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവ ഫാമുകളില്‍ പ്രത്യകം ശീലമാക്കേണ്ടതാണ്.

English summary: What animals get Nipah virus infection?

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA