ജമീലയുടെ തങ്കക്കുട്ടി അമ്മയായി: ഓർക്കുന്നില്ലേ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത തങ്കക്കുട്ടിയെ?

HIGHLIGHTS
  • 2020 മേയിലാണ് ജമീല തങ്കക്കുട്ടിയുമായി മൈക്കാവ് വെറ്ററിനറി ഡിസ്പെൻസറിയിൽ എത്തുന്നത്
dr-nithin
SHARE

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ മൈക്കാവ് വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ. സി.ജെ. നിതിനെ തേടി ജമീല താത്തയുടെ സന്ദേശമെത്തി. കഴിഞ്ഞ വർഷം ഡോ. നിതിൻ അടിയന്തിര ശസ്ത്രക്രിയ നടത്തിയ തങ്കക്കുട്ടി എന്ന പശുക്കിടാവ് ഒരു അമ്മയായി എന്ന സന്തോഷവാർത്ത പങ്കുവയ്ക്കുന്നതായിരുന്നു സന്ദേശം. ഒപ്പം തങ്കക്കുട്ടിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളും അദ്ദേഹത്തിന് ജമീല അയച്ചു കൊടുത്തു. 

ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടു. അന്നത്തെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇന്ന് തങ്കക്കുട്ടി എന്ന പശുവിനില്ല. മൃഗസംരക്ഷണ വകുപ്പിന്റെ ഗോവർധിനി സ്കീമിൽ തീറ്റ പശുവിന് ലഭിക്കുന്നുണ്ട്. മാത്രമല്ല, പശുവിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും ജമീല ശ്രദ്ധിച്ചിട്ടുണ്ട്. 

ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2020 മേയിലാണ് ജമീല തങ്കക്കുട്ടിയുമായി മൈക്കാവ് വെറ്ററിനറി ഡിസ്പെൻസറിയിൽ എത്തുന്നത്. മടവൂർ ഡിസ്പെൻസറിയിൽ എത്തിയ ജമീലയെ അവിടുത്തെ വെറ്ററിനറി ഡോക്ടർ ജീന മൈക്കാവിലേക്ക് റെഫർ ചെയ്യുകയായിരുന്നു. കാരണം ശസ്ത്രക്രിയയിൽ വിദഗ്ധനായെ ഒരു വെറ്ററിനറി ഡോക്ടർക്കു മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന കേസ് ആയിരുന്നു തങ്കക്കുട്ടിയുടേത്. ഒന്നുകിൽ വിദഗ്ധ ശസ്ത്രക്രിയ അല്ലെങ്കിൽ കന്നുക്കുട്ടിയെ ഒഴിവാക്കണം. തങ്കക്കുട്ടിയെ മരണത്തിനു വിട്ടുകൊടുക്കാൻ ജമീല ഒരുക്കമായിരുന്നില്ല. അതിനാലാണ് മൈക്കാവിലേക്ക് തിരിച്ചത്. 

കയർ കാലിൽച്ചുറ്റി വീണതിനെത്തുടർന്ന് മുൻകാലിന്റെ മുട്ടിനുണ്ടായ സാരമായ പരിക്കായിരുന്നു തങ്കക്കുട്ടിയുടെ പ്രശ്നം. കാൽ നിലത്തു കുത്താൻ പറ്റാത്ത അവസ്ഥ. വലിയ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലാത്ത, ഒരു സാധാ വെറ്ററിനറി ഡിസ്പെൻസറിയാണ് മൈക്കാവിലേത്. ആകെയുള്ള തടിമേശ ശസ്ത്രക്രിയാ മേശയാക്കി മാറ്റേണ്ടിവന്നു. എക്സ്റേ എടുത്ത് അവസ്ഥ തിരിച്ചറിയാൻ പോലുമുള്ള സൗകര്യമില്ലാതെ മനോബലത്തിന്റെ പുറത്തായിരുന്നു ഡോ. നിതിന്റെ അടിയന്തിര ശസ്ത്രക്രിയ. 

ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രികളിൽ ഒടിഞ്ഞ എല്ല് കണ്ടുകൊണ്ടാണ് ഇത്തരം ശസ്ത്രക്രിയ നടത്തുക. എക്സ് റേകളുടെ സഹായവും ഉണ്ടാകും. എന്നാൽ, ഇവിടെ അതൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഡോക്ടർക്കും സഹപ്രവർത്തകർക്കും സാധിച്ചത് ജമീലയുടെ ആത്മവിശ്വാസമായിരുന്നു.  

ഒരു വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ ചുവടെ

English summary: Happiness of a Veterinary Surgeon

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA