മീന്‍ വിഴുങ്ങി ആശുപത്രിയിലായ പൂച്ച!; 'മോമു'വിനിതു രണ്ടാം ജന്മം

HIGHLIGHTS
  • അപകടത്തിനു കാരണമായത് ചൂണ്ടക്കാര്‍ ഉപേക്ഷിച്ച ഒരു ചെറു മത്സ്യം
cat-percian
ഉടമകളായ ശരത്തിനും സോനയ്ക്കുമൊപ്പം മോമു
SHARE

മീന്‍ വിഴുങ്ങി ആശുപത്രിയിലായ പൂച്ച. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുവെങ്കിലും സംഗതി അല്‍പം ഗൗരവമേറിയ കാര്യമാണ്. ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമായ മത്സ്യം കഴിച്ചതോടെയാണ് എറണാകുളം കുമ്പളങ്ങി സ്വദേശികളായ ശരത്തിന്റെയും സോനയുടെയും മോമു എന്ന വളര്‍ത്തുപൂച്ച അപകടത്തിലായത്. അപകടത്തിനു കാരണമായതോ ചൂണ്ടക്കാര്‍ ഉപേക്ഷിച്ച ഒരു ചെറു മത്സ്യവും. 

മോമു എന്ന സുന്ദരി പേര്‍ഷ്യന്‍ പൂച്ച പൊതുവേ കുഴപ്പക്കാരിയല്ല. കൃത്യ സമയത്തിന് ഭക്ഷണവും ഉടമകളുടെ സ്‌നേഹവും ലാളനകളും ആവശ്യത്തിലധികം കിട്ടുന്ന കൊച്ചു ലോകത്തില്‍ 'മോമു' ഹാപ്പിയായിരുന്നു. ശരത്തിന്റെയും സോനയുടെയും കൂടെ പുഴവക്കിലൂടെയുള്ള സായാഹ്ന സവാരിയാണ് അവള്‍ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വിനോദം.

അങ്ങനെയിരിക്കെ കഴിഞ്ഞ ആഴ്ച നടത്തത്തിനിടെ പുഴയരികില്‍ തിളങ്ങുന്ന ഒരു ചെറുമത്സ്യം അവളുടെ കണ്ണില്‍ പെട്ടത്. പാക്കറ്റ് ഭക്ഷണം ധാരാളം വീട്ടിലുണ്ടെങ്കിലും പച്ചമീന്‍ കണ്ടപ്പോള്‍ തന്നെ  അവളുടെയുള്ളിലെ വേട്ടക്കാരിയുണര്‍ന്നു. അവള്‍ ഓടിപ്പോയി ആ മത്സ്യം കറുമുറെ കടിച്ചു വിഴുങ്ങി. ഒരു  നിമിഷത്തിനു ശേഷമാണ് മോമു അപകടം തിരിച്ചറിഞ്ഞത്. അവള്‍ വിഴുങ്ങിയ മത്സ്യത്തിന്റെ വായില്‍ ഒരു ചൂണ്ടയും അതിന്റെ കൂടെതന്നെ നൈലോണ്‍ നൂലുമുണ്ടായിരുന്നു. രക്ഷപ്പെടാന്‍ അവളുടേതായ രീതിയില്‍  ശ്രമിച്ചപ്പോള്‍ നൂല് വലിയുകയും സ്റ്റീല്‍ കൊളുത്ത് കുടലില്‍ തുളഞ്ഞു കയറുകയും ചെയ്തു.

ഉടമകളായ ശരത്തും സോനയും ഉടന്‍തന്നെ മോമുവിനെ ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു. എക്‌സ് റേയും സ്‌കാനിങ്ങും കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ചെറുകുടലിന്റെ ആദ്യ ഭാഗത്ത് തുളഞ്ഞു കയറിയ ചൂണ്ടയാണ്. കൂടാതെ നൂല്‍ പുറമേനിന്നു വലിഞ്ഞതിന്റെ ഭാഗമായി കുടലിന്റെ ഭിത്തിയില്‍ ധാരാളം മുറിവുകളും നീരുമുള്ളതായും കണ്ടെത്തി. 

cat-percian-1
എക്സ് റേ

ഈ അവസ്ഥയില്‍ കൊളുത്തും നൂലും പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ വെറ്ററിനറി സര്‍ജന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മേധാവി ഡോ. ഇന്ദിരയുടെ നേതൃത്വത്തില്‍ ഡോ. ലത്തീഫ്, ഡോ. പാര്‍വതി, ഡോ. ആനന്ദ് എന്നിവര്‍ ചേര്‍ന്ന് വിജയകരമായി കൊളുത്തും നൂലും പുറത്തെടുക്കുകയും കുടലിനുണ്ടായ മുറിവുകള്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തു. 

cat-percian-2
ശസ്ത്രക്രിയയിലൂടെ ചൂണ്ട പുറത്തെടുത്തപ്പോൾ

ഓപ്പറേഷനും അഞ്ചു ദിവസത്തെ മരുന്നും  കഴിഞ്ഞപ്പോഴേക്കും 'മോമു' വീണ്ടും പഴയപോലെ ഉഷാറായി, വീണ്ടും സവാരിക്ക് തയ്യാര്‍. ലോക്ക്‌ഡൌണ്‍ സമയത്ത് ഹോബി ഫിഷിങ് (hobby fishing) വ്യാപകമായതോടെ ചൂണ്ടയുടെ നൂലും കൊളുത്തുമൊക്കെ വഴിവക്കില്‍ ഉപേക്ഷിക്കുന്ന ആളുകളുടെ എണ്ണം കൂടിയെന്നും മത്സ്യത്തിന്റെ ഗന്ധം മൂലം മൃഗങ്ങള്‍ ചൂണ്ടയും മറ്റും നക്കി അകത്താകുന്ന പ്രവണത കഴിഞ്ഞ കാലയളവില്‍ കൂടി വരികയാണെന്നും ഡോക്ടര്‍ അറിയിച്ചു.

English summary: Emergency Surgery in Cat

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA