ജീവന്‍ രക്ഷിച്ചവന്റെ കൂട്ടുകാരിയായി കുട്രു: ഇതൊരു അപൂര്‍വ സനേഹബന്ധം

kuttu
SHARE

നായ്ക്കളും ഉടമകളും തമ്മിലുള്ള സ്‌നേഹബന്ധങ്ങളുടെ കഥകള്‍ ഒട്ടേറെ നമുക്കു ചുറ്റുമുണ്ട്. അത്തരത്തിലൊരു കഥയാണ് വയനാട് ജില്ലയിലെ പുല്‍പള്ളി സ്വദേശിയായ കുട്ടുവിനും കുട്ടുവിന്റെ കൂട്ടുകാരി കുട്രുവിനും പറയാനുള്ളത്. 2018ലെ പ്രളയത്തില്‍ ഒഴുകിവന്ന നായ്ക്കുഞ്ഞിനെ കുട്ടു എന്ന യുവാവ് രക്ഷിക്കുകയും ആ നായ്ക്കുട്ടിയെ കൂടെ കൂട്ടുകയുമായിരുന്നു. 

കുട്ടുവിന്റെ കൂട്ടുകാരി ആയതിനാല്‍ എല്ലാവരും അവളെ കുട്രു എന്നു വിളിച്ചു. കൂലിപ്പണിയാണ് കുട്ടുവിന്. അതുകൊണ്ടുതന്നെ ദിവസവും രാവിലെ വിട്ടില്‍നിന്ന് ഇറങ്ങും. എന്നാല്‍, കുട്ടുവിന് വഴികാട്ടിയായും സഹചാരിയായും കുട്രുവും ഉണ്ടാകും. കുട്ടു മരത്തില്‍ കയറിയാല്‍ അതിന്റെ ചുവട്ടില്‍ അവള്‍ കാത്തിരിക്കും. ഒരു നിമിഷം പോലും കാണാതിരിക്കാന്‍ കഴിയാത്ത സ്‌നേഹബന്ധം. 

പൊതുവെ അപരിചിതരോട് അടുപ്പക്കുറവുണ്ടെങ്കിലും കുട്ടുവിന്റെ സാമീപ്യമുണ്ടെങ്കിലും എല്ലാവരോടും അടുപ്പം കാണിക്കും. പക്ഷേ, കണ്‍വെട്ടത്ത് കുട്ടു ഉണ്ടാവണമെന്നു മാത്രം.

കുട്രുവിനെക്കുറിച്ചൊരു വിഡിയോ കാണാം

English summary: Love between dog and owner

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA